Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : West Bengal

ഋ​ത​ബ്ര​ത ബാ​ന​ർ​ജി പ്ര​തി​പ​ക്ഷ നേ​താ​വ്; ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ഋ​ത​ബ്ര​ത ബാ​ന​ർ​ജി പ്ര​തി​പ​ക്ഷ നേ​താ​വ്. ശോ​ഭ​ന്‍ ദേ​ബ് ച​തോ​പാ​ധ്യ​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന മ​മ​ത ബാ​ന​ർ​ജി പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം സ്പീ​ക്ക​ർ ത​ള്ളു​ക​യാ​യി​രു​ന്നു.

എം​എ​ൽ​എ​മാ​രു​ടെ ഭൂ​രി​പ​ക്ഷ പി​ന്തു​ണ സ്പീ​ക്ക​ർ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ബം​ഗാ​ളി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​കാ​ൻ 59 എം ​എ​ല്‍ എ ​മാ​രു​ടെ പി​ന്തു​ണ ക​ത്തു​മാ​യി ഋ​ത​ബ്ര​ത ബാ​ന​ര്‍​ജി നി​യ​മ​സ​ഭ സ്പീ​ക്ക​റെ സ​മീ​പി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​യി​രു​ന്നു ഋ​ത​ബ്ര​ത ബാ​ന​ര്‍​ജി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത്. അ​തി​നി​ടെ നീ​ക്ക​ങ്ങ​ള്‍ ച​ടു​ല​മാ​ക്കി​യ ബി​ജെ​പി, മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യേ​യും, സ്പീ​ക്ക​റേ​യും ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച് ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ബം​ഗാ​ളി​ലെ മു​ഴു​വ​ൻ പാ​ർ​ട്ടി ക​മ്മി​റ്റി​ക​ളും വി​ദ്യാ​ർ​ത്ഥി-​യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പോ​ഷ​ക സം​ഘ​ട​ന​ക​ളും അ​ടി​യ​ന്ത​ര പ്രാ​ബ​ല്യ​ത്തോ​ടെ പി​രി​ച്ചു​വി​ട്ട​താ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു. പാ​ർ​ട്ടി​യെ അ​ടി​മു​ടി പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ഈ ​അ​പ്ര​തീ​ക്ഷി​ത ന​ട​പ​ടി.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

കൊ​ച്ചി: നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ഇ​ൻ​താ​ജ് ഷെ​യ്ഖി​നെ (36)ആ​ണ് റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും പെ​രു​മ്പാ​വൂ​ർ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

പെ​രു​മ്പാ​വൂ​ർ ത​ണ്ടേ​ക്കാ​ട് ഭാ​ഗ​ത്തു​ള്ള ഇ​യാ​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​ത്യേ​ക പാ​ക്ക​റ്റു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

മൂ​ർ​ഷി​ദാ​ബാ​ദി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യി​രു​ന്നു പ​രി​ശോ​ധ​ന. റൂ​റ​ൽ ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ പോ​ലീ​സ് 380 കി​ലോ​യി​ലേ​റെ ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

National

ആ ​ഒ​പ്പു​ക​ൾ വ്യാ​ജം, പാ​ർ​ട്ടി ക​ത്തു​ത​ന്നെ വ്യാ​ജ നി​ർ​മി​തി! ബം​ഗാ​ളി​ൽ മ​മ​ത​യെ വെ​ട്ടി​ലാ​ക്കി​യ ആ ​ര​ഹ​സ്യം പു​റ​ത്താ​ക്കി​യ ര​ണ്ട് എം​എ​ൽ​എ​മാ​ർ തെ​റി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ വ്യാ​ജ​രേ​ഖാ വി​വാ​ദ​ത്തി​ൽ ര​ണ്ട് എം​എ​ൽ​എ​മാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ. സ​ന്ദീ​പ​ൻ സാ​ഹ, റി​ത​ബ്ര​ത ബാ​ന​ർ​ജി എ​ന്നീ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​എ​ൽ​എ​മാ​രെ​യാ​ണ് പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​പി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ടി​യ​ന്ത​ര​മാ​യി പു​റ​ത്താ​ക്കി​യ​ത്. പാ​ർ​ട്ടി​യി​ലെ വ​ൻ ക്ര​മ​ക്കേ​ട് ഇ​വ​ർ പ​ര​സ്യ​മാ​ക്കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് തൃ​ണ​മൂ​ലി​ന്‍റെ ഈ ​അ​ച്ച​ട​ക്ക ന​ട​പ​ടി.

സം​സ്ഥാ​ന അ​സം​ബ്ലി​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി സോ​വ​ൻ​ദേ​ബ് ഛത്തോ​പാ​ധ്യാ​യ​യെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് 70 തൃ​ണ​മൂ​ൽ എം​എ​ൽ​എ​മാ​ർ ഒ​പ്പി​ട്ട ഒ​രു പ്ര​മേ​യ​ത്തി​ന്‍റെ പ​ക​ർ​പ്പ് പാ​ർ​ട്ടി ഔ​ദ്യോ​ഗി​ക​മാ​യി സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ങ്ങ​നെ​യൊ​രു പ്ര​മേ​യം പാ​ർ​ട്ടി​യി​ൽ ന​ട​ന്നി​ട്ടി​ല്ലെ​ന്നും ക​ത്തി​ലു​ള്ള ത​ങ്ങ​ളു​ടെ ഒ​പ്പു​ക​ൾ വ്യാ​ജ​മാ​യി നി​ർ​മി​ച്ച​താ​ണെ​ന്നും ആ​രോ​പി​ച്ച് സ​ന്ദീ​പ​ൻ സാ​ഹ​യും റി​ത​ബ്ര​ത ബാ​ന​ർ​ജി​യും രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് നാ​ട​കീ​യ നീ​ക്ക​ങ്ങ​ളു​ടെ തു​ട​ക്കം. മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് തൃ​ണ​മൂ​ലി​നെ ഞെ​ട്ടി​ച്ച ഈ ​വ്യാ​ജ ഒ​പ്പ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ക​ത്തി​ലെ 14 ഒ​പ്പു​ക​ൾ ബ്ലോ​ക്ക് ലെ​റ്റ​റു​ക​ളി​ലാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ത​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​രു പ്ര​മേ​യ​ത്തി​ൽ ഒ​പ്പി​ട്ടി​ട്ടേ​യി​ല്ലെ​ന്ന് മൂ​ന്ന് എം​എ​ൽ​എ​മാ​ർ ഇ​തി​ന​കം ത​ന്നെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ത്ത് പൂ​ർ​ണ​മാ​യും വ്യാ​ജ​മാ​ണെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ സ്പീ​ക്ക​റു​ടെ സെ​ക്ര​ട്ട​റി ഹെ​യ​ർ സ്ട്രീ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും കേ​സ് അ​ന്വേ​ഷ​ണം സി​ഐ​ഡി​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. സി​ഐ​ഡി സ്വ​ത​ന്ത്ര​മാ​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​രി​ന് ഇ​തി​ൽ പ​ങ്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ സ്വ​ന്തം പാ​ർ​ട്ടി താ​ൽ​പ​ര്യ​ങ്ങ​ളെ ഹ​നി​ക്കു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​നാ​ണ് എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നാ​ണ് തൃ​ണ​മൂ​ലി​ന്‍റെ വാ​ദം. വ്യാ​ജ​രേ​ഖാ കേ​സ് സി​ഐ​ഡി​ക്ക് മു​ന്നി​ലെ​ത്തി​യ​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ബം​ഗാ​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ വി​സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നു​റ​പ്പാ​ണ്. 

Kerala

‌‌ന്യൂ​ന​പ​ക്ഷ ക്ഷേ​മം സ​ന്തു​ലി​ത​മാ​ക്ക​ണം; അ​സം-​പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്ക് ക​ത്ത​യ​ച്ച് എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ര്‍

കോ​ഴി​ക്കോ​ട്: അ​സം-​പ​ശ്ചി​മ​ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്ക​ൽ, മ​ദ്ര​സ​ക​ളി​ലെ വ​ന്ദേ​മാ​ത​രാ​ലാ​പ​നം വി​ഷ​യ​ങ്ങ​ളി​ല്‍ ആ​ശ​ങ്ക​ക​ള്‍ അ​റി​യി​ച്ച് ഇ​ന്ത്യ​ന്‍ ഗ്രാ​ന്‍​ഡ് മു​ഫ്തി​യും മ​ര്‍​ക​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍.

അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ, പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി എ​ന്നി​വ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് കാ​ന്ത​പു​രം അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍ ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. ന്യൂ​ന​പ​ക്ഷ ക്ഷേ​മം സ​ന്തു​ലി​ത​മാ​ക്ക​ണ​മെ​ന്നാ​ണ് ക​ത്തി​ലെ ആ​വ​ശ്യം.

അ​സ​മി​ലെ ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് വി​ഷ​യ​ങ്ങ​ളി​ല്‍ ഭ​ര​ണ​ഘ​ട​നാ നീ​തി, സ്വാ​ത​ന്ത്ര്യം, മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ എ​ന്നി​വ സം​ര​ക്ഷി​ക്ക​ണം. പ​ശ്ചി​മ ബം​ഗാ​ള്‍ മ​ദ്ര​സ​ക​ളി​ല്‍ 'വ​ന്ദേ​മാ​ത​രം' ചൊ​ല്ലാ​നു​ള്ള ഉ​ത്ത​ര​വ്, ക​ന്നു​കാ​ലി ക​ശാ​പ്പ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ലു​ടെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യം​വ​യ്ക്കു​ന്നു​വെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

 

National

വ്യാ​ജ​രേ​ഖ​ക​ളു​മാ​യി ക​ഴി​യു​ന്ന വി​ദേ​ശി​ക​ളെ പാ​ർ​പ്പി​ക്കാ​ൻ 'ഹോ​ൾ​ഡിം​ഗ് സെ​ന്‍റ​റു​ക​ൾ' സ്ഥാ​പി​ക്ക​ണം; ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ളെ​യും ത​ട​വ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി നാ​ടു​ക​ട​ത്ത​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന​വ​രെ​യും പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും 'ഹോ​ൾ​ഡിം​ഗ് സെ​ന്‍റ​റു​ക​ൾ' സ്ഥാ​പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി നി​ർ​ദേ​ശം ന​ൽ​കി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് അ​ടി​യ​ന്ത​ര​മാ​യി ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കാ​ൻ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റു​മാ​ർ​ക്ക് ഉ​ത്ത​ര​വ് കൈ​മാ​റി.

അ​ന​ധി​കൃ​ത ബം​ഗ്ലാ​ദേ​ശി കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​ന​മാ​ണ് പു​തി​യ ബി​ജെ​പി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. 'ക​ണ്ടെ​ത്തു​ക, ഒ​ഴി​വാ​ക്കു​ക, നാ​ടു​ക​ട​ത്തു​ക' എ​ന്ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം. എ​ന്നാ​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​പ്ര​കാ​രം പൗ​ര​ത്വ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള ഹി​ന്ദു അ​ഭ​യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഇ​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന ബം​ഗ്ലാ​ദേ​ശി കു​ടി​യേ​റ്റ​ക്കാ​രെ പി​ടി​കൂ​ടി​യാ​ൽ സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന് പ​ക​രം, അ​വ​ർ​ക്ക് ഭ​ക്ഷ​ണ​വും മ​റ്റ് പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി നേ​രി​ട്ട് അ​തി​ർ​ത്തി ര​ക്ഷാ​സേ​ന​യ്ക്ക് കൈ​മാ​റാ​ൻ മു​ഖ്യ​മ​ന്ത്രി പോ​ലീ​സി​നും റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സി​നും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന 27 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് ക​മ്പി​വേ​ലി നി​ർ​മി​ക്കു​ന്ന​തി​നാ​യി 75 ഏ​ക്ക​ർ ഭൂ​മി സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ ബി​എ​സ്എ​ഫി​ന് കൈ​മാ​റി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള പ്രാ​ദേ​ശി​ക ന​ട​പ​ടി​ക​ളും ശ​ക്ത​മാ​ക്കി​യ​ത്.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന​യു​മാ​യി ചേ​ർ​ന്ന് സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും, പി​ടി​കൂ​ടു​ന്ന​വ​രു​ടെ കൃ​ത്യ​മാ​യ പ്ര​തി​വാ​ര റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് കൈ​മാ​റ​ണ​മെ​ന്നും സു​വേ​ന്ദു അ​ധി​കാ​രി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

 

Kerala

ഹോ​ട്ട​ലി​ൽ മോ​ഷ​ണം; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ

ആ​ലു​വ: എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ലി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ സി​ൻ​പൂ​ര് ദി​പു ഹ​ജ്റ (26), സി​ലി​ഗു​രി രാ​ജേ​ഷ് ബു​ജ​ൽ (26) എ​ന്നി​വ​രെ​യാ​ണ് ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് അ​ഞ്ചി​നും ഏ​പ്രി​ൽ 23നും ​ഇ​ട​യി​ലാ​ണ് സം​ഭ​വം.

കു​റു​മ​ശേ​രി കൈ​താ​ര​ൻ ഗോ​ഡൗ​ണി​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​ല​ക്ട്രി​ക് വ​യ​റു​ക​ളും, എ​ർ​ത്ത്ലൈ​ൻ കോ​പ്പ​റു​ക​ൾ, ട്രാ​ൻ​സ്ഫോ​ർ​മ​ർ കോ​പ്പ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ 25 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വ​സ്‌​തു​ക്ക​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ദി​പു ഹ​ജ്റ​യ്ക്കെ​തി​രെ ആ​ലു​വ, എ​റ​ണാ​കു​ളം റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ചെ​ങ്ങ​മ​നാ​ട് , ആ​ലു​വ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​പി. അ​നി​ൽ​കു​മാ​ർ, ന​വ​നീ​ത്, സി​പി​ഒ​മാ​രാ​യ കി​ഷോ​ർ, അ​നീ​ഷ്, മി​ഥു​ൻ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ മ​ദ്ര​സ​ക​ളി​ലും വ​ന്ദേ​മാ​ത​രം നി​ർ​ബ​ന്ധ​മാ​ക്കി

കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ല്‍ മ​ദ്ര​സ​ക​ളി​ലും വ​ന്ദേ​മാ​ത​രം നി​ര്‍​ബ​ന്ധ​മാ​ക്കി ബി​ജെ​പി സ​ര്‍​ക്കാ​ര്‍. രാ​വി​ലെ ന​ട​ക്കു​ന്ന അ​സം​ബ്ലി​ക​ളി​ല്‍ വ​ന്ദേ​മാ​ത​രം ആ​രം​ഭി​ക്ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശം. ന്യൂ​ന​പ​ക്ഷ കാ​ര്യ, മ​ദ്ര​സ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് ഉ​ത്ത​ര​വ്.

പ​ശ്ചി​മ ബം​ഗാ​ളി​ൽ സ്‌​കൂ​ളു​ക​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് മ​ദ്ര​സ​ക​ള്‍​ക്കും വ​ന്ദേ​മാ​ത​രം ആ​ല​പി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം.​സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കീ​ഴി​ലു​ള്ള മ​ദ്ര​സ ഡ​യ​റ​ക്ട​റേ​റ്റാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ദ്ര​സ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ല്‍ വ​രു​ന്ന മു​ഴു​വ​ന്‍ എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് മ​ദ്ര​സ​ക​ള്‍​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്.

സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​റ് ഖ​ണ്ഡി​ക​ക​ളും ആ​ല​പി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. ബം​ഗാ​ളി ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് വ​ന്ദേ​മാ​ത​രം നി​ര്‍​ബ​ന്ധ​മാ​ക്കി​യു​ള്ള ഉ​ത്ത​ര​വു​ക​ള്‍ ഉ​ണ്ടാ​യ​ത്.

National

ഫാൾട്ടയിൽ ഇന്നു റീപോളിംഗ്‌

കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ലെ ഫാ​​​ൾ​​​ട്ട​​​യി​​​ൽ ഇ​​​ന്നു റീ​​​പോ​​​ളിംഗ്‌ ന​​​ട​​​ക്കും. ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

വ്യാ​​​പ​​​ക ക്ര​​​മ​​​ക്കേ​​​ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു ഫാ​​​ൾ​​​ട്ട​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റ​​​ദ്ദാ​​​ക്കി റീ​​​പോ​​​ളി​​​നു തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി ജ​​​ഹാം​​​ഗീ​​​ർ ഖാ​​​ൻ മ​​​ത്സ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റി​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ വി​​​ജ​​​യം ഉ​​​റ​​​പ്പാ​​​യി.

National

കേ​ന്ദ്ര ഭ​ര​ണ​ത്തി​ൽ നി​ന്ന് ബി​ജെ​പി​യെ പു​റ​ത്താ​ക്കും; വെ​ല്ലു​വി​ളി​യു​മാ​യി മ​മ​ത ബാ​ന​ർ​ജി  

കോ​ൽ​ക്ക​ത്ത: കേ​ന്ദ്ര​ത്തി​ലെ ഭ​ര​ണ​ത്തി​ൽ നി​ന്ന് ബി​ജെ​പി​യെ പു​റ​ത്താ​ക്കു​മെ​ന്ന് വെ​ല്ലു​വി​ളി​ച്ച് പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ബം​ഗാ​ളി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ​യും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ​യും ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്നും മ​മ​ത ആ​രോ​പി​ച്ചു.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​മ​ത ബാ​ന​ർ​ജി. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ബം​ഗാ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളും അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ളും പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മ​മ​ത​യു​ടെ പ്ര​തി​ക​ര​ണം.

ഈ ​സ​ർ​ക്കാ​ർ ന​മ്മു​ടെ ഭ​ര​ണ​ഘ​ട​നാ ആ​ശ​യ​ങ്ങ​ളെ​യും മൂ​ല്യ​ങ്ങ​ളെ​യും ത​ക​ർ​ക്കു​ക​യാ​ണെ​ന്ന രൂ​ക്ഷ വി​മ​ർ​ശ​ന​വും സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ മ​മ​ത ഉ​ന്ന​യി​ച്ചു. മ​മ​ത ബാ​ന​ർ​ജി​യു​ടെ വ​സ​തി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ന​ന്ത​ര​വ​നും ലോ​ക്സ​ഭാ എം​പി​യു​മാ​യ അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യും പ​ങ്കെ​ടു​ത്തി​രു​ന്നു.

National

ത​ല​വെ​ട്ടു​ന്ന​വ​ർ​ക്ക് ഒ​രു കോ​ടി; ഇ​താ​ണോ നാ​രീ​ശ​ക്തി വ​ന്ദ​നെ​ന്ന് സാ​യോ​ണി ഘോ​ഷ്

കോ​ൽ​ക്ക​ത്ത: ത​ന്‍റെ ത​ല​വെ​ട്ടു​ന്ന​വ​ർ​ക്ക് ബി​ജെ​പി നേ​താ​വ് ഒ​രു കോ​ടി പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി സാ​യോ​ണി ഘോ​ഷ്. ഒ​രു സ്ത്രീ​യെ വ​ധി​ക്കാ​ൻ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണോ ഭാ​ര​ത​ത്തി​ലെ നാ​രീ​ശ​ക്തി വ​ന്ദ​നെ​ന്ന് സാ​യോ​ണി ഘോ​ഷ്.

പ​ശ്ചി​മ ബം​ഗാ​ൾ പോ​ലീ​സ് എ​ത്ര​യും വേ​ഗം ന​ട​പ​ടി​യെ​ടു​ത്ത് ത​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ബി​ജെ​പി നേ​താ​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​നോ​ടും സാ​യോ​ണി ഘോ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​നെ​യും ടാ​ഗ് ചെ​യ്ത് എ​ക്സി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റി​ലൂ​ടെ ആ​യി​രു​ന്നു തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി​യു​ടെ പ്ര​തി​ക​ര​ണം.

ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ലു​ള്ള സി​ക്ക​ന്ദ​രാ​ബാ​ദി​ലെ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​നും ബി​ജെ​പി നേ​താ​വു​മാ​യ പ്ര​ദീ​പ് ദീ​ക്ഷി​ത് ആ​ണ് സാ​യോ​ണി ഘോ​ഷി​ന്‍റെ ത​ല​വെ​ട്ടു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​ത്.

പ​ര​മ​ശി​വ​നെ​യും ശി​വ​ലിം​ഗ​ത്തെ​യും ആ​ക്ഷേ​പി​ച്ച് സാ​യോ​ണി ഘോ​ഷ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റി​ട്ടു​വെ​ന്ന് ആ​രോ​പി​ച്ച് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് വ​ധ​ഭീ​ഷ​ണി ഉ​യ​ർ​ന്ന​ത്.

National

ബം​ഗാ​ളി​ലെ സ്കൂ​ളു​ക​ളി​ൽ 'വ​ന്ദേ​മാ​ത​രം' നി​ർ​ബ​ന്ധ​മാ​ക്കി ബി​ജെ​പി സ​ർ​ക്കാ​ർ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ എ​ല്ലാ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ​യും പ്ര​ഭാ​ത അ​സം​ബ്ലി​ക​ളി​ൽ ദേ​ശീ​യ ഗീ​ത​മാ​യ 'വ​ന്ദേ​മാ​ത​രം' ആ​ല​പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പു​ള്ള പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന​യ്ക്കൊ​പ്പം വ​ന്ദേ​മാ​ത​രം പൂർണമായും പാ​ട​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി‍​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. 

ബം​ഗാ​ളി നോ​വ​ലി​സ്റ്റ് ബ​ങ്കിം ച​ന്ദ്ര ച​തോ​പാ​ധ്യാ​യ എ​ഴു​തി​യ ഈ ​ഗാ​ന​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തി​ന് ദേ​ശീ​യ ഗാ​ന​ത്തി​ന് തു​ല്യ​മാ​യ പ​ദ​വി ന​ൽ​കി​യ​തി​നും പി​ന്നാ​ലെ​യാ​ണ് ബം​ഗാ​ൾ സ​ർ​ക്കാ​രി​ന്‍റെ ഈ ​പു​തി​യ ന​ട​പ​ടി. മു​ൻ ഉ​ത്ത​ര​വു​ക​ൾ മ​റി​ക​ട​ന്നു​കൊ​ണ്ട്, സ്കൂ​ളു​ക​ളി​ൽ വ​ന്ദേ​മാ​ത​രം പൂ​ർ​ണ​രൂ​പ​ത്തി​ൽ ആ​ല​പി​ക്കാ​നാ​ണ് പു​തി​യ നി​ർ​ദേ​ശം.

1882-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'ആ​ന​ന്ദ​മ​ഠം' എ​ന്ന നോ​വ​ലി​ൽ സം​സ്കൃ​ത​ത്തി​ൽ ര​ചി​ക്ക​പ്പെ​ട്ട​താ​ണ് ഈ ​ഗീ​തം. 1950-ൽ ​ഇ​തി​ന്‍റെ ആ​ദ്യ ര​ണ്ട് വ​രി​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ ഗീ​ത​മാ​യി ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ചി​രു​ന്ന​ത്. 

  

 

National

സ്കൂ​ളു​ക​ളി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധം; നി​ർ​ദേ​ശ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ

കോ​ൽ​ക്ക​ത്ത: സ്കൂ​ളു​ക​ളി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി പ​ശ്ചി​മ ബം​ഗാ​ളി​ൽ സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സ​ർ​ക്കാ​ർ. സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ലും സ​ർ​ക്കാ​ർ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലും വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

സ്കൂ​ളു​ക​ളി​ൽ വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ആ​ദ്യ ആ​റ് ഖ​ണ്ഡി​ക​ക​ളാ​ണ് ആ​ല​പി​ക്കാ​ൻ നി​ർ​ദേ​ശ​മു​ള്ള​ത്. ദി​വ​സ​വും രാ​വി​ലെ​യു​ള്ള ദേ​ശീ​യ​ഗീ​താ​ലാ​പ​ന​ത്തി​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ക്കാ​നും സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ സ്കൂ​ളു​ക​ളി​ലും വ​ന്ദേ​മാ​ത​രം പ്രാ​ർ​ഥ​നാ​ഗാ​ന​മാ​യി ആ​ല​പി​ക്കും. താ​ൻ ഇ​ന്ന് ന​ബ​ന്ന​യി​ൽ പോ​യി അ​വ​രെ കാ​ര്യം ധ​രി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

എ​സ്ഐ​ആ​റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് റേ​ഷ​ൻ പോ​ലും ല​ഭി​ക്കി​ല്ല; ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ റ​ദ്ദാ​ക്കാ​നും ആ​ലോ​ച​ന

കോ​ൽ​ക്ക​ത്ത: എ​സ്ഐ​ആ​റി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ട്ട​വ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കാ​ൻ പ​ശ്ചി​മ ബം​ഗാ​ൾ, ബി​ഹാ​ർ സ​ർ​ക്കാ​രു​ക​ളു​ടെ തീ​രു​മാ​നം. റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് നി​ഷേ​ധി​ക്കു​ക.

ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ൽ സു​വേ​ന്ദു അ​ധി​കാ​രി നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്കാ​ർ എ​സ്ഐ​ആ​റി​ൽ നി​ന്ന് പു​റ​ത്താ​യ​വ​ർ​ക്ക് റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം ബി​ഹാ​റി​ൽ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് പു​റ​മേ പ​ട്ടി​ക​യി​ൽ ഇ​ല്ലാ​ത്ത​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും പാ​സ്ബു​ക്കു​ക​ളും റ​ദ്ദാ​ക്കാ​നാ​ണ് ആ​ലോ​ച​ന‍​യു​ണ്ട്. എ​ന്നാ​ൽ ഇ​തി​നെ​തി​രെ ട്രി​ബ്യൂ​ണ​ലി​ൽ അ​പ്പീ​ൽ പോ​യ​വ​ർ​ക്ക് താ​ത്കാ​ലി​ക​മാ​യി ഇ​ള​വ് ല​ഭി​ച്ചേ​ക്കും.

 

 

District News

ബ്ലാ​ക്ക് ടാ​ർ ഹെ​റോ​യി​നു​മാ​യി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: ബ്ലാ​ക്ക് ഡ്രാ​ഗ​ൺ എ​ന്നു വി​ളി​പ്പേ​രു​ള്ള മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ ബ്ലാ​ക്ക് ടാ​ർ ഹെ​റോ​യി​നു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി.

പ​ശ്ചി​മ ബം​ഗാ​ൾ ഇ​ല​ക്‌​ഷ​ൻ ക​ഴി​ഞ്ഞു തി​രി​കെ കേ​ര​ള​ത്തി​ലെ​ത്തി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​യ​ക്കു​മ​രു​ന്നു കൊ​ണ്ടു​വ​ന്നു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം കി​ട്ടി​യ​ത​നു​സ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. ശ്യാം​കു​മാ​റും സം​ഘ​വും പാ​ർ​ട്ടി​യും എ​യ​ർ​പോ​ർ​ട്ട് - കൊ​ച്ചു​തോ​പ്പ് ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു പ​ശ്ചി​മ ബം​ഗാ​ൾ മാ​ൾ​ട്ട സ്വ​ദേ​ശി​യും കൊ​ച്ചു​തോ​പ്പ് ന​ഗ​റി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ പ്ര​ശാ​ന്ത് മ​ണ്ഡ​ൽ (34) അ​റ​സ്റ്റി​ലാ​യ​ത്. ‌ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 19.015 ഗ്രാം ​ഹെ​റോ​യി​നും പി​ടി​ച്ചെ​ടു​ത്തു.

അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ (ഗ്രേ​ഡ്) ന​വാ​സ്, ഷി​ജി, പ്രി​വ​ന്‍റീ​വ് ഡ്രൈ​ഡ് ഓ​ഫീ​സ​ർ​മാ​രാ​യ ജ്യോ​തി​ലാ​ൽ, ഷൈ​ജു, ബി​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ അ​രു​ൺ മോ​ഹ​ൻ, വു​മ​ൺ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പ്രി​ജി​ത, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) ഡ്രൈ​വ​ർ രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.



National

ബംഗാളിൽ വകുപ്പ് വിഭജനമായി

കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ൽ മ​​ന്ത്രി​​മാ​​ർ​​ക്കു വ​​കു​​പ്പു​​ക​​ൾ വി​​ഭ​​ജി​​ച്ചു ന​​ല്കി മു​​ഖ്യ​​മ​​ന്ത്രി സു​​വേ​​ന്ദു അ​​ധി​​കാ​​രി.

ദി​​ലീ​​പ് ഘോ​​ഷി​​ന് പ​​ഞ്ചാ​​യ​​ത്ത്, ഗ്രാ​​മ​​വി​​ക​​സ​​ന വ​​കു​​പ്പു​​ക​​ൾ ല​​ഭി​​ച്ചു. വ​​നി​​താ ശി​​ശു ക്ഷേ​​മ​​വും സാ​​മൂ​​ഹ്യ​​ക്ഷേ​​മ​​വും കൈ​​കാ​​ര്യം ചെ​​യ്യു​​ക അ​​ഗ്‌​​നി​​മി​​ത്ര പോ​​ളാ​​ണ്.

ഭ​​ക്ഷ്യ-​​സി​​വി​​ൽ സ​​പ്ലൈ​​സ്, സ​​ഹ​​ക​​ര​​ണ വ​​കു​​പ്പു​​ക​​ൾ അ​​ശോ​​ക് കി​​ർ​​ത്താ​​നി​​യ​​യ്ക്കു കി​​ട്ടി. ആ​​ദി​​വാ​​സി ക്ഷേ​​മ വ​​കു​​പ്പ് ക്ഷു​​ദി​​രം ടു​​ഡു​​വി​​നാ​​ണ്.

വ​​ട​​ക്ക​​ൻ ബം​​ഗാ​​ൾ വി​​ക​​സ​​നം, കാ​​യി​​കം, യു​​വ​​ജ​​ന​​ക്ഷേ​​മം വ​​കു​​പ്പു​​ക​​ൾ നി​​സി​​ത് പ്രാ​​മാ​​ണി​​ക്കി​​നു ല​​ഭി​​ച്ചു. മ​​റ്റു വ​​കു​​പ്പു​​ക​​ൾ മു​​ഖ്യ​​മ​​ന്ത്രി സു​​വേ​​ന്ദു അ​​ധി​​കാ​​രി കൈ​​കാ​​ര്യം ചെ​​യ്യും.

National

ബം​ഗാ​ൾ ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍ ഇ​നി ചീ​ഫ് സെ​ക്ര​ട്ട​റി; വി​മ​ർ​ശി​ച്ച് തൃ​ണ​മൂ​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഭ​ര​ണ​ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി​യു​മാ​യി സു​വേ​ന്ദു അ​ധി​കാ​രി. നി​ല​വി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ മ​നോ​ജ് അ​ഗ​ർ​വാ​ളി​നെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി സ​ർ​ക്കാ​ർ നി​യ​മി​ച്ചു. തി​ങ്ക​ളാ​ഴ്ച ഗ​വ​ർ​ണ​ർ ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മ​നോ​ജ് അ​ഗ​ർ​വാ​ൾ. ബം​ഗാ​ൾ കേ​ഡ​റി​ലെ 1990 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മ​നോ​ജ് അ​ഗ​ർ​വാ​ൾ. അ​ഗ​ർ​വാ​ളി​ന്‍റെ ചീ​ഫ് സെ​ക്ര​ട്ട​റി നി​യ​മ​ന​ത്തി​നു പി​ന്നാ​ലെ വി​മ​ർ​ശ​ന​വു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി.

നി​ഷ്പ​ക്ഷ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് ബി​ജെ​പി വി​ശേ​ഷി​പ്പി​ച്ച​യാ​ൾ​ക്ക് ത​ക്ക പ്ര​തി​ഫ​ലം കി​ട്ടി​യെ​ന്ന് ടി​എം​സി നേ​താ​വ് സാ​ഗ​രി​ക ഘോ​ഷ് പ​രി​ഹ​സി​ച്ചു. ഇ​നി​യും ബം​ഗാ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​മാ​യി​രു​ന്നു​വെ​ന്ന് വി​ശ്വ​സി​ക്കാ​മോ​യെ​ന്നും അ​വ​ർ ചോ​ദി​ച്ചു.

National

പി​എ​യു​ടെ കൊ​ല​പാ​ത​കം "മ​മ​ത​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ലെ പ​ക": സു​വേ​ന്ദു അ​ധി​കാ​രി

കോ​ൽ​ക്ക​ത്ത: ത​ന്‍റെ പി​എ​യു​ടെ കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​ണെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി. ഭ​വാ​നി​പൂ​ർ മ​ണ്ഡ​ല​ത്തി​ൽ മ​മ​ത ബാ​ന​ർ​ജി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പ്ര​തി​കാ​ര​മാ​ണ് ഈ ​കൊ​ല​പാ​ത​ക​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ഞാ​ൻ മ​മ​ത ബാ​ന​ർ​ജി​യെ തോ​ൽ​പ്പി​ച്ച​തി​നാ​ലാ​ണ് എ​ന്‍റെ സ​ഹാ​യി​യെ അ​വ​ർ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ബം​ഗാ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന 'മ​ഹാ ജം​ഗി​ൾ രാ​ജി​ന്‍റെ' തെ​ളി​വാ​ണി​ത്." - സു​വേ​ന്ദു അ​ധി​കാ​രി പ​റ​ഞ്ഞു.

ച​ന്ദ്ര​നാ​ഥ് ര​ഥി​ന്റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഗു​ണ്ടാ​യി​സ​മാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​വ് ഹ​സി​റാ​ണി ര​ഥും ആ​രോ​പി​ച്ചു. പ്ര​തി​ക​ളെ ഇ​ന്ന് ബം​ഗാ​ളി​ലെ ബ​രാ​സ​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Kerala

പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം; പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം. സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കൈ​പ്പു​ഴ പു​ത്ത​ൻ കോ​യി​ക്ക​ൽ കൊ​ട്ടാ​ര​ത്തി​ൽ ദീ​പാ വ​ർ​മ​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി സു​ധാ​ക​ർ (46) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ള്ള​നെ സി​സി​ടി​വി​യി​ലൂ​ടെ ക​ണ്ട ദീ​പാ വ​ർ​മ ബ​ഹ​ളം വ​ച്ച​പ്പോ​ൾ സ​മീ​പ​ത്ത് ഉ​ള്ള ബ​ന്ധു എ​ത്തി​യാ​ണ് ക​ള്ള​നെ പി​ടി​കൂ​ടി​യ​ത്. ഉ​ട​ൻ പ​ന്ത​ളം പോ​ലീ​സ് എ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ ശോ​ഭ​ൻ ദേ​ബ് ച​തോ​പാ​ധ്യാ​യ് പ്ര​തി​പ​ക്ഷ നേ​താ​വ്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​രി​ട്ട ക​ന​ത്ത തോ​ൽ​വി​ക്ക് പി​ന്നാ​ലെ മു​തി​ർ​ന്ന നേ​താ​വ് ശോ​ഭ​ൻ ദേ​ബ് ച​തോ​പാ​ധ്യാ​യ് പ്ര​തി​പ​ക്ഷ നേ​താ​വാ​യി ചു​മ​ത​ല​യേ​ൽ​ക്കും.

ബാ​ലി​ഗ​ഞ്ച് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​യാ​ളാ​ണ് ശോ​ഭ​ൻ ദേ​ബ്. 1991 മു​ത​ൽ ബം​ഗാ​ൾ നി​യ​മ​സ​ഭ​യു​ടെ ഭാ​ഗ​മാ​ണ് ശോ​ഭ​ൻ ദേ​ബ്. കോ​ൺ​ഗ്ര​സ് കാ​ല​ത്ത് മ​മ​ത ബാ​ന​ർ​ജി​യു​ടെ വി​ശ്വ​സ്ത​നാ​യി​രു​ന്ന ശോ​ഭ​ൻ ടി​എം​സി​യു​ടെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു.

സു​വേ​ന്ദു അ​ധി​കാ​രി​യെ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ആ​യി​രു​ന്നു തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ശോ​ബ​ൻ ദേ​ബി​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തോ​ടെ മ​മ​ത ബാ​ന​ർ​ജി നി​യ​മ​സ​ഭ​യി​ലു​ണ്ടാ​കി​ല്ല.

 

National

മ​മ​ത ബാ​ന​ർ​ജി​യു​ടെ ക​രു​ത്ത് ചോ​ർ​ന്നു; പി​ന്തു​ണ തേ​ടു​ന്ന​ത് ഭ​യം മൂ​ല​മെ​ന്ന് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി നി​ല​വി​ൽ നേ​രി​ടു​ന്ന രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി രം​ഗ​ത്തെ​ത്തി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സ്വാ​ധീ​നം സം​സ്ഥാ​ന​ത്ത് കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് മ​മ​ത ഇ​പ്പോ​ൾ മ​റ്റു​ള്ള​വ​രു​ടെ പി​ന്തു​ണ തേ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മ​മ​ത ബാ​ന​ർ​ജി​യു​ടെ രാ​ഷ്ട്രീ​യ ശ​ക്തി ക്ഷ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ കാ​ണി​ച്ചി​രു​ന്ന ആ​ത്മ​വി​ശ്വാ​സം ഇ​പ്പോ​ൾ അ​വ​ർ​ക്കി​ല്ലെ​ന്നും, നി​ല​നി​ൽ​പ്പി​നാ​യി സ​ഖ്യ​ങ്ങ​ളെ​യും പി​ന്തു​ണ​യെ​യും ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് അ​വ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ​രം​ഗ​ത്തും രാ​ഷ്ട്രീ​യ​ത്തി​ലും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ മ​റി​ക​ട​ക്കാ​ൻ മ​മ​ത ബാ​ന​ർ​ജി ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ അ​വ​രു​ടെ ബ​ല​ഹീ​ന​ത​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് പ​രി​ഹ​സി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ സം​സ്ഥാ​ന ഭ​ര​ണ​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വ​ലി​യ സ​മ്മ​ർ​ദ​ത്തി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ വി​മ​ർ​ശ​നം ശ​ക്ത​മാ​ക്കു​ന്ന​ത്.

ബം​ഗാ​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും കോ​ൺ​ഗ്ര​സും ത​മ്മി​ലു​ള്ള ഭി​ന്ന​ത ഈ ​പ്ര​സ്താ​വ​ന​യി​ലൂ​ടെ വീ​ണ്ടും പ്ര​ക​ട​മാ​യി​രി​ക്കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ കൂ​ടു​ത​ൽ വാ​ക്പോ​രു​ക​ൾ​ക്ക് ഇ​ത് വ​ഴി​വെ​ച്ചേ​ക്കാം.

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ സി​പി​എം പ​ത്ര​ത്തി​ന് സ​ർ​ക്കാ​ർ പ​ര​സ്യം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ മ​മ​ത ബാ​ന​ർ​ജി​യു​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് അ​ധി​കാ​രം ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ സി​പി​എം മു​ഖ​പ​ത്ര​മാ​യ ഗ​ണ​ശ​ക്തി​ക്ക് സ​ർ​ക്കാ​ർ പ​ര​സ്യം. 15 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഗ​ണ​ശ​ക്തി​ക്ക് സ​ർ​ക്കാ​ർ പ​ര​സ്യം ല​ഭി​ക്കു​ന്ന​ത്.

പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ചി​ത്രം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ര​സ്യ​വു​മാ​യി​ട്ടാ​ണ് ഗ​ണ​ശ​ക്തി പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. സ​ത്യ​പ്ര​തി​ജ്ഞാ​ച്ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള മു​ഴു​വ​ൻ​പേ​ജ് പ​ര​സ്യ​മാ​ണ് പ​ത്ര​ത്തി​ലു​ള്ള​ത്.

പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ഗ​ണ​ശ​ക്തി​ക്ക് സ​ർ​ക്കാ​ർ പ​ര​സ്യം നി​ഷേ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​യ​ന​ശാ​ല​ക​ളി​ൽ നി​ന്നും ഗ​ണ​ശ​ക്തി ഒ​ഴി​വാ​ക്കി​യി​രു​ന്നു.

 

National

കാ​ണാ​താ​യ ബി​ജെ​പി നേ​താ​വ് മ​രി​ച്ച നി​ല​യി​ൽ; കൊ​ല​പാ​ത​ക​മെ​ന്ന് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ കാ​ണാ​താ​യ ബി​ജെ​പി നേ​താ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​രു​ലി​യ ജി​ല്ല​യി​ൽ ബി​ജെ​പി നേ​താ​വാ​യ ഹാ​ബു​ലാ​ൽ ഗോ​പി(45) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക​നാ​ലി ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ ഹാ​ബു​ലാ​ൽ ഗോ​പി​യെ കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഹാ​ബു​ലാ​ൽ ഗോ​പി കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്ന് ആ​രോ​പി​ച്ച് കു​ടും​ബം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം മൂ​ലം ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണി​തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി പു​രു​ലി​യ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ. ടി​എം​സി പ്ര​വ​ർ​ത്ത​ക​രാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് പ്രാ​ദേ​ശി​ക ബി​ജെ​പി നേ​തൃ​ത്വം ആ​രോ​പി​ക്കു​ന്നു.

 

 

 

National

ബം​ഗാ​ളി​ന്‍റെ 'അ​ധി​കാ​രി' യാ​യി സു​വേ​ന്ദു; സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു

കോ​ൽ​ക്ക​ത്ത: ബി​ജെ​പി ച​രി​ത്ര വി​ജ​യം നേ​ടി​യ പ​ശ്ചി​മ ബം​ഗാ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് സു​വേ​ന്ദു അ​ധി​കാ​രി. കോ​ൽ​ക്ക​ത്ത ബ്രി​ഗേ​ഡ് മൈ​താ​ന​ത്ത് ന​ട​ത്തി​യ ച​ട​ങ്ങി​ലാ​ണ് സു​വേ​ന്ദു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി​യാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത്ര​മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ് നാ​ഥ് സിം​ഗ്, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ എ​ൻ​ഡി​എ മു​ഖ്യ​മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.

ബം​ഗാ​ളി​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യാ​ണ് സു​വേ​ന്ദു. ഭ​വാ​നി​പു​ർ, ന​ന്ദി​ഗ്രാം എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് വി​ജ​യി​ച്ചാ​ണ് സു​വേ​ന്ദു നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. ഭ​വാ​നി​പു​രി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു ബാ​ന​ർ​ജി​യെ ആ​ണ് സു​വേ​ന്ദു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

National

ബം​ഗാ​ളി​നെ ഇ​നി സു​വേ​ന്ദു ന​യി​ക്കും; തീ​രു​മാ​നം ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ച​രി​ത്ര വി​ജ​യം നേ​ടി​യ ബി​ജെ​പി സു​വേ​ന്ദു അ​ധി​കാ​രി​യെ മു​ഖ്യ​മ​ന്ത്രി​യാ​യി തീ​രു​മാ​നി​ച്ചു. ഇ​ന്ന് ചേ​ർ​ന്ന നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് സു​വേ​ന്ദു​വി​നെ നേ​താ​വാ​യി തീ​രു​മാ​നി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന സു​വേ​ന്ദു ഭ​വാ​നി​പു​ർ, ന​ന്ദി​ഗ്രാം എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് വി​ജ​യി​ച്ചാ​ണ് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. ഭ​വാ​നി​പു​രി​ൽ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യെ ആ​ണ് സു​വേ​ന്ദു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

മു​ൻ‌ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് കൂ​ടി​യാ​യി​രു​ന്ന സു​വേ​ന്ദു മ​മ​താ മ​ന്ത്രി​സ​ഭ​യി​ൽ മ​ന്ത്രി​യും ആ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ഖ്യ​മ​ന്ത്രി​യാ​യി സു​വേ​ന്ദു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

Editorial

കോ​ൽ​ക്ക​ത്ത ‘സി​റ്റി ഓ​ഫ് സോ​റോ’

“സ​ന്തോ​ഷം ക​ഷ്ട​പ്പാ​ടി​ല്ലാ​ത്ത അ​വ​സ്ഥ​യ​ല്ല, ദൈ​വ​ത്തി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ്.” -സി​റ്റി ഓ​ഫ് ജോ​യ്, ഡൊ​മി​നി​ക് ലാ​പി​യ​ർ. പ​ട്ടി​ണി​ക്കൊ​പ്പം സാ​ഹോ​ദ​ര്യ​വും സ​ന്തോ​ഷ​വും നി​ല​നി​ർ​ത്തി​യി​രു​ന്ന കോ​ൽ​ക്ക​ത്ത​യു​ടെ ആ ​ക​ഥ കോ​ൺ​ഗ്ര​സും സി​പി​എ​മ്മും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും വാ​യി​ച്ചി​ട്ടു​ണ്ടാ​കും, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​സം​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി.

പ​ക്ഷേ, അ​വ​ർ കോ​ൽ​ക്ക​ത്ത​യെ സി​റ്റി ഓ​ഫ് സോ​റോ അ​ഥ​വാ ദുഃ​ഖ​ന​ഗ​ര​മാ​ക്കി; ബം​ഗാ​ളി​നെ സ്റ്റേ​റ്റ് ഓ​ഫ് സോ​റോ അ​ഥ​വാ ന​ര​ക​വും. ഇ​പ്പോ​ഴ​തി​ന്‍റെ ചു​മ​ത​ല​യേ​റ്റി​രി​ക്കു​ന്ന​ത് ബി​ജെ​പി​യാ​ണ്. വോ​ട്ടെ​ണ്ണ​ലി​നി​ടെ തു​ട​ങ്ങി​യ അ​ക്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. മു​ൻ​കാ​ല രാ​ഷ്‌​ട്രീ​യ ഗു​ണ്ട​ക​ളി​ൽ​നി​ന്നു ചെ​റി​യൊ​രു വ്യ​ത്യാ​സ​മു​ണ്ട്. ഈ ​അ​ക്ര​മി​ക​ൾ ദൈ​വ​നാ​മ​വും ആ​ക്രോ​ശ​മാ​ക്കി​യി​രി​ക്കു​ന്നു!

അ​ക്ര​മ​ങ്ങ​ളി​ൽ ബി​ജെ​പി, തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു. കോ​ൽ​ക്ക​ത്ത​യി​ൽ ഉ​ൾ​പ്പെ​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നി​ര​വ​ധി ഓ​ഫീ​സു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ക​ത്തി​ക്കു​ക​യും ചെ​യ്തു. ഹോ​ഗ് മാ​ർ​ക്ക​റ്റി​ലെ ഓ​ഫീ​സ് ബു​ൾ​ഡോ​സ​റി​നാ​ണ് ഇ​ടി​ച്ചു​നി​ര​ത്തി​യ​ത്.

പ​രി​സ​ര​ത്തെ ക​ട​ക​ളും ത​ക​ർ​ത്തു. അ​ക്ര​മി​ക​ൾ ക​ട​ക​ൾ കൊ​ള്ള​യ​ടി​ക്കു​ന്ന​തും പ​തി​വാ​യി. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ, ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യാ​ക്കു​മെ​ന്നു ക​രു​തു​ന്ന മു​ൻ തൃ​ണ​മൂ​ൽ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ പി​എ​യു​മു​ണ്ട്. പ്ര​മു​ഖ സ്കൂ​ളി​ലെ ബ​സ് ജീ​വ​ന​ക്കാ​ര​ൻ കു​ട്ടി​ക​ളെ​ക്കൊ​ണ്ട് നി​ർ​ബ​ന്ധി​ച്ച് ‘ജ​യ് ശ്രീ​റാം’ വി​ളി​പ്പി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

അ​ക്ര​മം ന​ട​ക്കു​ന്നി​ട​ത്ത് പോ​ലീ​സും കേ​ന്ദ്ര​സേ​ന​യും കാ​ഴ്ച​ക്കാ​രാ​യി നി​ൽ​ക്കു​ക​യാ​ണെ​ന്ന് ടി​എം​സി ആ​രോ​പി​ച്ചു. 433 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 1,100 പേ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കു​ക​യും ചെ​യ്തു. ഈ ​അ​ക്ര​മ​രാ​ഷ്‌​ട്രീ​യം ബി​ജെ​പി തു​ട​ങ്ങി​യ​ത​ല്ല. പ​ല കാ​ല​ങ്ങ​ളി​ലാ​യി കോ​ൺ​ഗ്ര​സും സി​പി​എ​മ്മും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും തു​ട​ങ്ങി​യ​ത് ബി​ജെ​പി തു​ട​രു​ക​യാ​ണ്. ഒ​രു മാ​റ്റ​വും ബം​ഗാ​ളി​ക​ൾ​ക്കു വി​ധി​ച്ചി​ട്ടി​ല്ല. പ​ട്ടി​ണി​ക്കൊ​പ്പം ജീ​വി​ക്കാ​മെ​ന്നു വ​ച്ചാ​ലും രാ​ഷ്‌​ട്രീ​യം അ​വ​രെ അ​തി​ന​നു​വ​ദി​ക്കി​ല്ല. അ​ക്ര​മി​ക​ളും ദ​രി​ദ്ര​രാ​ണ്. അ​തു മ​റ​ക്കാ​നാ​വാം രാ​ഷ്‌​ട്രീ​യം അ​വ​രെ അ​ണി​ക​ളാ​ക്കി​യ​ത്.

ബ്രി​ട്ടീ​ഷ് ഈ​സ്റ്റ് ഇ​ന്ത്യ ക​ന്പ​നി​യു​ടെ കാ​ര്യാ​ല​യ​വും ഇ​പ്പോ​ൾ സെ​ക്ര​ട്ടേ​റി​യ​റ്റു​മാ​യ റൈ​റ്റേ​ഴ്സ് ബി​ൽ​ഡിം​ഗി​ന്‍റെ ര​ണ്ടാം നി​ല പു​തി​യ മു​ഖ്യ​മ​ന്ത്രി​ക്കാ​യി ഒ​രു​ങ്ങു​ക​യാ​ണ്. പ​ക്ഷേ, ത​ങ്ങ​ൾ​ക്ക് ഒ​രു​ങ്ങാ​നോ പ്ര​തീ​ക്ഷി​ക്കാ​നോ ഒ​ന്നു​മു​ണ്ടാ​കി​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യ​മാ​ണ് ബം​ഗാ​ളി​ക​ൾ പ​രി​ശീ​ലി​ച്ചി​രി​ക്കു​ന്ന രാ​ഷ്‌​ട്രീ​യം. കോ​ൺ​ഗ്ര​സും സി​പി​എ​മ്മും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും കൊ​ടു​ത്ത​തി​ൽ കൂ​ടു​ത​ലെ​ന്തെ​ങ്കി​ലും ബി​ജെ​പി കൊ​ടു​ക്കു​മെ​ന്നു ക​രു​താ​ൻ അ​വ​ർ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​മി​ല്ല.

1977 വ​രെ കോ​ൺ​ഗ്ര​സും തു​ട​ർ​ന്ന് 34 വ​ർ​ഷം സി​പി​എ​മ്മും 15 വ​ർ​ഷം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും ഭ​രി​ച്ചി​ട്ടും കാ​ര്യ​മാ​യ പ്ര​യോ​ജ​ന​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത ജ​ന​ങ്ങ​ൾ​ക്ക് ബി​ജെ​പി​യോ​ടും പ​രാ​തി​യു​ണ്ടാ​കാ​നി​ട​യി​ല്ല. ബി​ജെ​പി​യു​ടെ ആ​ജ്ഞാ​നു​വ​ർ​ത്തി​യെ​ന്ന വി​മ​ർ​ശ​നം നേ​രി​ടു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​വ്ര വോ​ട്ട​ർ​പ​ട്ടി​കാ പ​രി​ഷ്ക​ര​ണം (എ​സ്ഐ​ആ​ർ) ന​ട​ത്തി​യ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പ് ബി​ജെ​പി​ക്കു ബം​ഗാ​ളി​ൽ ഒ​രി​ക്ക​ൽ​പോ​ലും അ​ധി​കാ​രം കി​ട്ടി​യി​രു​ന്നി​ല്ല.

എ​സ്ഐ​ആ​റി​ലൂ​ടെ 91 ല​ക്ഷ​ത്തോ​ളം വോ​ട്ട​ർ​മാ​രെ​യാ​ണ് വെ​ട്ടി​നീ​ക്കി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ബി​ജെ​പി ജ​യി​ച്ച 105 മ​ണ്ഡ​ല​ങ്ങ​ളി​ൽ, ഒ​ഴി​വാ​ക്ക​പ്പെ​ട്ട വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​മാ​ണു ല​ഭി​ച്ച​തെ​ന്ന് ക​ണ​ക്കു​ക​ൾ വ‍്യ​ക്ത​മാ​ക്കു​ന്നു. എ​സ്ഐ​ആ​ർ ബി​ജെ​പി​ക്കു ഗു​ണ​ക​ര​മാ​യെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. തൃ​ണ​മൂ​ലി​ന്‍റേ​താ​യി​രു​ന്ന 129 സീ​റ്റു​ക​ൾ ഒ​റ്റ​യ​ടി​ക്ക് ബി​ജെ​പി​യു​ടേ​താ​യി. പ​രാ​തി​ക​ൾ​ക്കൊ​ന്നും പ്ര​സ​ക്തി​യി​ല്ല!

സ​ത്യ​ജി​ത് റേ​യു​ടെ ‘പ​ഥേ​ർ പാ​ഞ്ചാ​ലി’ സി​നി​മ, പ​ശ്ചി​മ​ബം​ഗാ​ളി​ന്‍റെ ദാ​രി​ദ്ര്യ​വും പാ​വ​ങ്ങ​ളു​ടെ നി​സ​ഹാ​യാ​വ​സ്ഥ​യു​മാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. ഹ​രി​ഹ​ർ റാ​യ് എ​ന്ന ക​ഥാ​പാ​ത്രം പ​റ​യു​ന്നു​ണ്ട്, “ഉ​ത്ക​ണ്ഠ​യു​ടെ കാ​ര്യ​മൊ​ന്നു​മി​ല്ല. ദൈ​വം വി​ധി​ക്കു​ന്ന​തെ​ല്ലാം ന​ല്ല​തി​നാ​ണ്.” ബി​ഭൂ​തി​ഭൂ​ഷ​ൺ ബ​ന്ദോ​പാ​ധ്യാ​യ​യു​ടെ നോ​വ​ൽ സ​ത്യ​തി​ജ് റേ ​സി​നി​മ​യാ​ക്കി​യ​ത് 1955ലാ​ണ്. 71 വ​ർ​ഷം. ഇ​ന്നും ബം​ഗാ​ളി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ കാ​ര്യ​മാ​യൊ​രു മാ​റ്റ​വും ഉ​ണ്ടാ​യി​ട്ടി​ല്ല.

എ​ന്തി​ന്, റൈ​റ്റേ​ഴ്സ് ബി​ൽ​ഡിം​ഗി​നു ചു​വ​ട്ടി​ലെ കാ​ഴ്ച​ക​ൾ​ക്കു​പോ​ലും മാ​റ്റ​മി​ല്ല. ലോ​ക​ത്തു​ത​ന്നെ അ​പൂ​ർ​വ​മാ​യ ട്രാം ​എ​ന്ന റോ​ഡ് ട്രെ​യി​നു​ക​ൾ പു​ള​യു​ന്ന, അ​തി​നി​ട​യി​ലൂ​ടെ ചു​മ​ച്ചും കി​ത​ച്ചും സൈ​ക്കി​ൾ​റി​ക്ഷാ​വാ​ല​ക​ൾ ഇ​ഴ​യു​ന്ന, ഭ​ര​ണ​കേ​ന്ദ്ര​ത്തി​ന്‍റെ വി​ളി​പ്പാ​ട​ക​ലെ സോ​നാ​ഗാ​ച്ചി​യെ​ന്ന ഒ​രു വേ​ശ്യാ​ന​ഗ​ര​ത്തെ നി​ല​നി​ർ​ത്തു​ന്ന, ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തെ പ​ഴ​ങ്കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ രാ​ഷ്‌​ട്രീ​യ കെ​ടു​കാ​ര്യ​സ്ഥ​ത​ക​ൾ ഒ​ളി​പ്പി​ക്കു​ന്ന കോ​ൽ​ക്ക​ത്ത!

രാ​ഷ്‌​ട്രീ​യ​ക്കാ​ർ വി​ധി​ക്കു​ന്ന​തെ​ല്ലാം ന​ല്ല​താ​ണെ​ന്ന വി​ശ്വാ​സ​ത്തി​ൽ മ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ബം​ഗാ​ളി​ൽ ബി​ജെ​പി അ​ദ്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്ക​ട്ടെ. പ​ക്ഷേ, എ​തി​രാ​ളി​ക​ൾ​ക്കു​മേ​ൽ ബു​ൾ​ഡോ​സ​റു​ക​ൾ ക​യ​റ്റി​യും ദൈ​വ​നാ​മ​ത്തി​ൽ അ​പ​ര​നെ അ​ടി​ച്ചു​വീ​ഴ്ത്തി​യു​മ​ല്ല അ​തു സാ​ധി​ക്കേ​ണ്ട​തെ​ന്ന് ഇ​ന്ന​ലെ​യും അ​വ​ർ​ക്കു മ​ന​സി​ലാ​യി​ട്ടി​ല്ല!

National

നി​ങ്ങ​ൾ തോ​റ്റി​ട്ടി​ല്ല, പ്ര​ശം​സ​നീ​യ​മാ​യ പോ​രാ​ട്ടം; മ​മ​ത​യെ സ​ന്ദ​ർ​ശി​ച്ച് അ​ഖി​ലേ​ഷ് യാ​ദ​വ്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത പ​രാ​ജ​യം നേ​രി​ട്ട തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി സ​മാ​ജ്‍​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റി​ട്ടി​ല്ലെ​ന്നും വ​ള​രെ പ്ര​ശം​സ​നീ​യ​മാ​യ പോ​രാ​ട്ട​മാ​ണ് ന​ട​ത്തി​യ​തെ​ന്നും മ​മ​ത​യെ പ്ര​കീ​ർ​ത്തി​ച്ച് അ​ഖി​ലേ​ഷ് യാ​ദ​വ് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള ബം​ഗാ​ളി​ലെ സാ​ഹ​ച​ര്യ​വും ബി​ജെ​പി​ക്കെ​തി​രെ​യു​ള്ള പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​നു​ള്ള പി​ന്തു​ണ സം​ബ​ന്ധി​ച്ചും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി.

കോ​ൽ​ക്ക​ത്ത​യി​ലെ മ​മ​ത​യു​ടെ വ​സ​തി​യി​ൽ​വ​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ന​ന്ത​ര​വ​ൻ അ​ഭി​ഷേ​ക് ബാ​ന​ർ‌​ജി​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി അം​ഗീ​ക​രി​ക്കാ​ൻ മ​മ​ത ബാ​ന​ർ​ജി ത​യാ​റാ​യി​ട്ടി​ല്ല.

പ​ശ്ചി​മ ബം​ഗാ​ളി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​മ​ത ബാ​ന​ർ​ജി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ബി​ജെ​പി ബം​ഗാ​ളി​ലെ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് മ​മ​ത കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്.

 

National

"അ​വ​ർ എ​ന്നെ പു​റ​ത്താ​ക്ക​ട്ടെ"; രാ​ജി​വെ​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച് മ​മ​ത ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ക്കാ​ൻ വി​സ​മ്മ​തി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി. "അ​വ​ർ എ​ന്നെ പു​റ​ത്താ​ക്ക​ട്ടെ, അ​തൊ​രു ക​റു​ത്ത ദി​ന​മാ​യി മാ​റ​ട്ടെ" എ​ന്ന് മ​മ​ത ബാ​ന​ർ​ജി കോ​ൽ​ക്ക​ത്ത​യി​ൽ പ​റ​ഞ്ഞു. നി​ല​വി​ലെ നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി മേ​യ് ഏ​ഴി​ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ബം​ഗാ​ളി​ൽ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​ത്.

തോ​ൽ​വി​ക്ക് പി​ന്നാ​ലെ രാ​ജി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മ​മ​ത ത​ള്ളി. ത‌െ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ബി​ജെ​പി​ക്ക് വേ​ണ്ടി ക​ളി​ക്കു​ക​യാ​ണെ​ന്നും മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന, ബീ​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​തി​ന് സ​മാ​ന​മാ​യ അ​ട്ടി​മ​റി​യാ​ണ് ബം​ഗാ​ളി​ലും ന​ട​ന്ന​തെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.

നി​യ​മ​സ​ഭ ചേ​രു​ന്ന ദി​വ​സം ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച് പ്ര​തി​ഷേ​ധി​ക്കാ​ൻ എം​എ​ൽ​എ​മാ​ർ​ക്ക് മ​മ​ത നി​ർ​ദേ​ശം ന​ൽ​കി. പാ​ർ​ട്ടി വി​രു​ദ്ധ​മാ​യി സം​സാ​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക സ​മി​തി​യെ​യും നി​യോ​ഗി​ച്ചു. ഏ​പ്രി​ൽ 29 മു​ത​ൽ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കാ​നും തൃ​ണ​മൂ​ൽ തീ​രു​മാ​നി​ച്ചു.

മ​മ​ത​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​രാ​ജ​യ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സ​ങ്കീ​ർ​ണ്ണ​ത​യു​ണ്ടാ​ക്കു​ന്നു​ണ്ട്. ഗ​വ​ർ​ണ​റു​ടെ താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ് മു​ഖ്യ​മ​ന്ത്രി അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന​ത് എ​ന്ന​തി​നാ​ൽ ഗ​വ​ർ​ണ​ർ​ക്ക് മ​മ​ത​യെ പു​റ​ത്താ​ക്കാ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. തു​ട​ർ​ന്ന് ഭൂ​രി​പ​ക്ഷ​മു​ള്ള ക​ക്ഷി​യെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക്ഷ​ണി​ക്കാം.

ബം​ഗാ​ൾ നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഗ​വ​ർ​ണ​റു​ടെ അ​ടു​ത്ത നീ​ക്കം നി​ർ​ണാ​യ​ക​മാ​കും.

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം വേ​ണം; മ​മ​ത ബാ​ന​ര്‍​ജി സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത പ​രാ​ജ​യം നേ​രി​ട്ട തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ര്‍​ജി സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്. സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​മ​ത സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക.

ബി​ജെ​പി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രെ​യും ഹ​ർ​ജി ന​ൽ​കാ​നാ​ണ് മ​മ​ത ബാ​ന​ർ​ജി​യു​ടെ നീ​ക്കം. കാ​ളി​ഘ​ട്ടി​ലെ സ്വ​വ​സ​തി​യി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് തീ​രു​മാ​നം.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് മ​മ​ത അ​റി​യി​ച്ചി​രു​ന്നു. മ​മ​ത ബാ​ന​ര്‍​ജി​ക്ക് പു​റ​മേ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്ന ച​ന്ദ്രി​മ ഭ​ട്ടാ​ചാ​ര്യ​യും നി​ല​വി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ചോ​ദ്യം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു മ​മ​ത​യു​ടെ ആ​രോ​പ​ണം. ബി​ജെ​പി​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ട്ടി​മ​റി​ച്ചെ​ന്നും മ​മ​ത ബാ​ന​ർ​ജി ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

National

ലെ​നി​ൻ പ്ര​തി​മ ത​ക​ർ​ത്തു; പി​ന്നി​ൽ ബി​ജെ​പി​യെ​ന്ന് സി​പി​എം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ലെ​നി​ൻ പ്ര​തി​മ ത​ക​ർ​ത്ത​താ​യി സി​പി​എ​മ്മി​ന്‍റെ ആ​രോ​പ​ണം. പ​ശ്ചി​മ ബം​ഗാ​ളി​ലെ മൂ​ർ​ഷി​ദാ​ബാ​ദി​ൽ ആ​ണ് സം​ഭ​വം.

ഇ​തേ തു​ട​ർ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ക്ര​മ​ത്തി​നെ​തി​രെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മൂ​ർ​ഷി​ദാ​ബാ​ദി​ലെ ജി​യാ​ഗ​ഞ്ച് മേ​ഖ​ല​യി​ൽ മെ​യ് അ​ഞ്ചി​ന് രാ​ത്രി​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന പ്ര​തി​മ മെ​യ് എ​ട്ടി​ന് പു​ന​ർ​നി‍​ർ​മി​ക്കു​മെ​ന്ന് സി​പി​എം അ​റി​യി​ച്ചു. ലെ​നി​ൻ പ്ര​തി​മ സ്ഥി​തി​ചെ​യ്യു​ന്ന മൂ‍​ർ​ഷി​ദാ​ബാ​ദ് മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി ആ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത്. 2018ൽ ​ത്രി​പു​ര ബി​ജെ​പി പി​ടി​ച്ചെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ര​ണ്ട് ലെ​നി​ൻ പ്ര​തി​മ​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടി​രു​ന്നു.

 

National

"അ​വ​രെ പു​റ​ത്താ​ക്കൂ": രാ​ജി വെ​ക്കി​ല്ലെ​ന്ന മ​മ​ത​യു​ടെ വാ​ശി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മെ​ന്ന് മ​ഹേ​ഷ് ജ​ഠ്മ​ലാ​നി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും മു​ഖ്യ​മ​ന്ത്രി പ​ദ​വി ഒ​ഴി​യാ​ൻ ത​യ്യാ​റാ​കാ​ത്ത മ​മ​ത ബാ​ന​ർ​ജി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മ​ഹേ​ഷ് ജ​ഠ്മ​ലാ​നി. മ​മ​ത​യു​ടെ ഈ ​ന​ട​പ​ടി ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​വ​രെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് ഗ​വ​ർ​ണ​ർ ഉ​ട​ൻ പു​റ​ത്താ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ക​മ്മീ​ഷ​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ നി​മി​ഷം മു​ത​ൽ മ​മ​ത ബാ​ന​ർ​ജി മു​ഖ്യ​മ​ന്ത്രി അ​ല്ലാ​താ​യി മാ​റി​യെ​ന്ന് ജ​ഠ്മ​ലാ​നി പ​റ​ഞ്ഞു. ഇ​പ്പോ​ൾ അ​വ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ഇ​രി​ക്കു​ന്ന​ത് ഒ​രു 'അ​തി​ക്ര​മി​ച്ചു ക​യ​റി​യ ആ​ളെ​പ്പോ​ലെ' ആ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

മ​മ​ത അ​ന്ത​സ്സോ​ടെ രാ​ജി​വെ​ക്കാ​ൻ ത​യ്യാ​റ​ല്ലെ​ങ്കി​ൽ ഗ​വ​ർ​ണ​ർ​ക്ക് അ​വ​രെ പു​റ​ത്താ​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ഓ​ഫീ​സി​ൽ നി​ന്ന് ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. "അ​വ​ർ ക​സേ​ര​യി​ൽ ഒ​ട്ടി​പ്പി​ടി​ച്ചി​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ൽ, അ​വ​രെ ച​വി​ട്ടി പു​റ​ത്താ​ക്കു​ക​യാ​ണ് വേ​ണ്ട​ത്" എ​ന്നാ​ണ് ജ​ഠ്മ​ലാ​നി പ്ര​തി​ക​രി​ച്ച​ത്.

തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ടേ​മു​ക​ൾ​ക്ക് ശേ​ഷം ബം​ഗാ​ളി​ൽ മ​മ​ത​യു​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും, 100 സീ​റ്റു​ക​ൾ ബി​ജെ​പി 'മോ​ഷ്ടി​ച്ച​താ​ണ്' എ​ന്നാ​ണ് മ​മ​ത ആ​രോ​പി​ക്കു​ന്ന​ത്. സ്വ​ന്തം മ​ണ്ഡ​ല​മാ​യ ഭ​ബാ​നി​പൂ​രി​ൽ തോ​റ്റ മ​മ​ത, രാ​ജ്ഭ​വ​നി​ലേ​ക്ക് പോ​കി​ല്ലെ​ന്നും രാ​ജി​ക്ക​ത്ത് ന​ൽ​കി​ല്ലെ​ന്നും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

National

സി​പി​എം വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി; ഇ​ത് ഹി​ന്ദു​ത്വ​യു​ടെ വി​ജ​യ​മാ​ണെ​ന്ന് സു​വേ​ന്ദു അ​ധി​കാ​രി

കോ​ൽ​ക്ക​ത്ത: സി​പി​എം വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ച് ഭ​വാ​നി​പു​രി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സു​വേ​ന്ദു അ​ധി​കാ​രി. ഭ​വാ​നി​പു​രി​ൽ ത​ന്നെ വി​ജ​യി​പ്പി​ച്ച​ത് സി​പി​എം വോ​ട്ട​ർ​മാ​രാ​ണെ​ന്നും സു​വേ​ന്ദു അ​ധി​കാ​രി പ​റ​ഞ്ഞു.

സി​പി​എം അ​ണി​ക​ളു​ടെ വോ​ട്ടു​ക​ളും ത​നി​ക്ക് കി​ട്ടി. ഇ​ത് ഹി​ന്ദു​ത്വ​യു​ടെ വി​ജ​യ​മാ​ണ്. സി​പി​എ​മ്മി​ന് 13,000 വോ​ട്ട് ഭ​വാ​നി​പു​രി​ലു​ണ്ടെ​ന്നും അ​താ​ണ് ത​നി​ക്ക് നി​ർ​ണാ​യ​ക​മാ​യ​തെ​ന്നും സു​വേ​ന്ദു അ​ധി​കാ​രി വ്യ​ക്ത​മാ​ക്കി.

സി​പി​എം വോ​ട്ട​ർ​മാ​രോ​ട് താ​ൻ ന​ന്ദി പ​റ​യു​ന്നു. മ​മ​ത ബാ​ന​ർ​ജി​ക്കി​ത് രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നു​മു​ള്ള വി​ര​മി​ക്ക​ലാ​കു​മെ​ന്നും സു​വേ​ന്ദു അ​ധി​കാ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം ബം​ഗാ​ളി​ലെ ബി​ജെ​പി മു​ന്നേ​റ്റ​ത്തി​നൊ​പ്പം മ​മ​ത​യു​ടെ പ​രാ​ജ​യം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് ഇ​ര​ട്ടി പ്ര​ഹ​ര​മാ​യി.

 

 

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ ഉ​ട​ൻ അ​ധി​കാ​ര​മേ​ൽ​ക്കാ​ൻ ബി​ജെ​പി നീ​ക്കം

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽനിന്ന് അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​തി​ന് പി​ന്നാ​ലെ പ​ശ്ചി​മ ബം​ഗാ​ളി​ൽ ഉ​ട​ൻ അ​ധി​കാ​ര​മേ​ൽ​ക്കാ​ൻ ബി​ജെ​പിയുടെ നീ​ക്കം. ആ​കെ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 293 സീ​റ്റു​ക​ളി​ൽ 208 സീ​റ്റു​ക​ളി​ൽ ബി​ജെ​പി മു​ന്നേ​റു​ക​യാ​ണ്. വി​ജ​യ​ത്തി​ന് പി​ന്നാ​ലെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക​യാ​ണ് ബി​ജെ​പി. ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്‍റെ ജ​ന്മ​ദി​ന​മാ​യ മേ​യ് ഒൻപതിന് ​പു​തി​യ സ​ർ​ക്കാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് ഇ​ര​ട്ടി പ്ര​ഹ​ര​മേ​കി​ക്കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി സ്വ​ന്തം മ​ണ്ഡ​ല​മാ​യ ഭ​വാ​നി​പൂ​രി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ബി​ജെ​പി നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യാ​ണ് മ​മ​ത​യെ അ​വ​രു​ടെ സ്വ​ന്തം കോ​ട്ട​യി​ൽ ത​ക​ർ​ത്തത്. വോ​ട്ടെ​ണ്ണ​ലി​ന്‍റെ തു​ട​ക്ക​ത്തി​ൽ സു​വേ​ന്ദു​വി​ന് മു​ൻ​തൂ​ക്കം ല​ഭി​ച്ചെ​ങ്കി​ലും ഏ​ഴാം റൗ​ണ്ടി​ൽ മ​മ​ത 19,000 വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ മ​മ​ത​യു​ടെ ലീ​ഡ് കു​റ​യു​ക​യും 18 റൗ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സു​വേ​ന്ദു 11,000 വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ലെ​ത്തു​ക​യും ചെ​യ്തു. 15,000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് സു​വേ​ന്ദു അ​ധി​കാ​രി മ​മ​ത​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

അ​ഞ്ച് വ​ർ​ഷം മു​മ്പ് ന​ന്ദി​ഗ്രാ​മി​ൽ മ​മ​ത​യെ വീ​ഴ്ത്തി​യ സു​വേ​ന്ദു ഇ​ത്ത​വ​ണ ഭ​വാ​നി​പൂ​രി​ലും ന​ന്ദി​ഗ്രാ​മി​ലും വി​ജ​യം ഉ​റ​പ്പി​ച്ചു. ആ​ർ ജി ​ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ജ​ന​രോ​ഷം മ​മ​ത​യു​ടെ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ച​തും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചു.

National

പശ്ചിമ ബംഗാളിൽ കനൽ ഒരുതരി, ദോംകലിൽ സിപിഎമ്മിന് ജയം

കോൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിൽ കനൽ ഒരു തരിയായി സിപിഎം. ദോംകലിൽ സിപിഎം സ്ഥാനാർഥി മുഹമ്മദ് മുസ്‌തഫിജുർ റഹ്മാൻ വിജയിച്ചു. 34 വർഷം സിപിഎം ഭരിച്ച പശ്ചിമ ബംഗാളിലാണ് കനൽ ഒരു തരിയായി സിപിഎം മാറിയിരിക്കുന്നത്.

തൃണമൂൽ കോൺഗ്രസിന്‍റെ ഹുമയൂൺ കബീറിനെ 16296 വോട്ടുകൾക്കാണ് മുഹമ്മദ് പരാജയപ്പെടുത്തിയത്. ദോംകലിൽ കോൺഗ്രസിന്‍റെ ബീഗം സഹനാജ് മൂന്നാം സ്ഥാനത്ത് വന്നപ്പോൾ ബിജെപിയുടെ നന്ദദുലാൽ പാൽ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 138 മണ്ഡലങ്ങളിൽ മത്സരിച്ചിട്ടും ഒരു സീറ്റും നേടാൻ കഴിയാത്ത സിപിഎമ്മിന് മുഹമ്മദിന്‍റെ ജയം വലിയ ആശ്വാസമാണ്.

National

ആ​ർ​ജി ക​ർ ഇ​ര​യു​ടെ അ​മ്മ വി​ജ​യ​ത്തി​ലേ​ക്ക്; പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ര​ത്‌​ന ദേ​ബ്നാ​ഥി​ന് ച​രി​ത്ര മു​ന്നേ​റ്റം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യം ഉ​റ്റു​നോ​ക്കി​യ പാ​നി​ഹാ​ട്ടി മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ര​ത്‌​ന ദേ​ബ്നാ​ഥ് വി​ജ​യ​ത്തി​ലേ​ക്ക്. ആ​ർ​ജി ക​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട ഡോ​ക്ട​റു​ടെ അ​മ്മ​യാ​യ ര​ത്‌​ന ദേ​ബ്നാ​ഥ്, വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും വ്യ​ക്ത​മാ​യ ലീ​ഡ് നി​ല​നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് അ​ട്ടി​മ​റി വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഉ​റ​ച്ച കോ​ട്ട​യാ​യി​രു​ന്ന പാ​നി​ഹാ​ട്ടി​യി​ൽ, സി​റ്റിം​ഗ് എം​എ​ൽ​എ നി​ർ​മ​ൽ ഘോ​ഷി​ന്‍റെ മ​ക​ൻ തീ​ർ​ത്ഥ​ങ്ക​ർ ഘോ​ഷി​നെ 20,000ൽ ​അ​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്
ര​ത്‌​ന ദേ​ബ്നാ​ഥ് പി​ന്നി​ലാ​ക്കി​യ​ത്. മ​ക​ളു​ടെ നീ​തി​ക്കാ​യി തെ​രു​വി​ൽ പോ​രാ​ടി​യ ഒ​ര​മ്മ​യ്ക്ക് ല​ഭി​ച്ച ജ​ന​കീ​യ അം​ഗീ​കാ​ര​മാ​യാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ ഈ ​വി​ജ​യ​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ത്‌​ന ദേ​ബ്നാ​ഥു​മാ​യി വേ​ദി പ​ങ്കി​ട്ടി​രു​ന്നു.

ര​ത്‌​ന ദേ​ബ്നാ​ഥി​ന്‍റെ മു​ന്നേ​റ്റ​ത്തി​നൊ​പ്പം പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി വ​ലി​യ വി​ജ​യ​ത്തി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ പി​ന്നി​ലാ​ക്കി ബി​ജെ​പി സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി അ​ധി​കാ​ര​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന കാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​ത്.

 

 

National

ഇ​വി​എ​മ്മി​ൽ ക്ര​മ​ക്കേ​ട് ; ബം​ഗാ​ളി​ലെ 15 ബൂ​ത്തു​ക​ളി​ൽ റീ​പോ​ളിം​ഗ് തു​ട​ങ്ങി

കോ​ൽ​ക്ക​ത്ത : ഇ​വി​എ​മ്മി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ബം​ഗാ​ളി​ലെ 15 ബൂ​ത്തു​ക​ളി​ൽ റീ​പോ​ളിം​ഗ് തു​ട​ങ്ങി. സൗ​ത്ത് 24 പ​ർ​ഗ​നാ​സ് ജി​ല്ല​യി​ലെ 15 ബൂ​ത്തു​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. മ​ഗ്രാ​ഹ​ട്ട് പ​ശ്ചിം മ​ണ്ഡ​ല​ത്തി​ലെ 11 ബൂ​ത്തു​ക​ളും ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ മ​ണ്ഡ​ല​ത്തി​ലെ നാ​ലു ബൂ​ത്തു​ക​ളി​ലു​മാ​ണ് റീ​പോ​ളിം​ഗ്.

വോ​ട്ടെ​ടു​പ്പ് രാ​വി​ലെ ഏ​ഴി​ന് തു​ട​ങ്ങി വൈ​കു​ന്നേ​രം ആ​റി​ന് അ​വ​സാ​നി​ക്കും. ക​ഴി​ഞ്ഞ 29ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ ടേ​പ്പ് ഒ​ട്ടി​ച്ച​ത​ട​ക്ക​മു​ള്ള നി​ര​വ​ധി പ​രാ​തി​ക​ളു​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തി വോ​ട്ടെ​ടു​പ്പ് അ​സാ​ധു​വാ​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ 77 ഇ​വി​എം അ​ട്ടി​മ​റി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്‌​ത​താ​യി പ​ശ്ചി​മ ബം​ഗാ​ൾ ചീ​ഫ് ഇ​ല​ക്‌​ട​റ​ൽ ഓ​ഫീ​സ​ർ മ​നോ​ജ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

23 പ​രാ​തി​ക​ളി​ൽ പ്രാ​ഥ​മി​ക​മാ​യി ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. അ​തി​നി​ടെ വോ​ട്ടെ​ണ്ണ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​രും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും ത​മ്മി​ലു​ള്ള നി​യ​മ​പോ​രാ​ട്ടം സു​പ്രീം​കോ​ട​തി​യി​ലെ​ത്തി.

National

വോട്ടെണ്ണൽ; കേന്ദ്രജീവനക്കാരുടെ നിയമനത്തിനെതിരെ തൃണമൂൽ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരെ പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ സൂപ്പർ വൈസർമാരായി നിയമിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ. മേയ് നാലിന് നടക്കുന്ന വോട്ടെണ്ണലിലേക്കാണ് കേന്ദ്ര സർക്കാർ ജീവനക്കാരെ സൂപ്പർ വൈസർമാരായി നിയമിച്ചത്.

തൃണമൂൽ കോൺഗ്രസിന്‍റെ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി, ഹർജി ശനിയാഴ്ച പരിഗണിക്കും. ജസ്റ്റീസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

വോട്ടെണ്ണൽ മേൽനോട്ടത്തിനായി കേന്ദ്ര ഉദ്യോഗസ്ഥരെയോ സംസ്ഥാന ഉദ്യോഗസ്ഥരെയോ നിയമിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സവിശേഷാധികാരമാണെന്നായിരുന്നു നേരത്തെ ഹൈക്കോടതിയെടുത്ത നിലപാട്.

കേന്ദ്ര ഉദ്യോഗസ്ഥർ വോട്ടെണ്ണലിൽ കൃത്രിമം കാണിച്ചെന്നോ ബിജെപിയെ സഹായിച്ചെന്നോ കണ്ടെത്തിയാൽ പാർട്ടിക്കിന് തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ശനിയാഴ്ച വിഷയം അടിയന്തരമായി പരിഗണിക്കുക.

National

ബം​ഗാ​ളി​ൽ ക​ന​ത്ത പോ​ളിം​ഗ്; 61 ശ​ത​മാ​നം പി​ന്നി​ട്ടു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ലെ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ 61.11 ശ​ത​മാ​നം പോ​ളിം​ഗാ​ണ് ന​ട​ന്ന​ത്.

രാ​വി​ലെ ഏ​ഴി​നാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. 142 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്നു വി​ധി​യെ​ഴു​ത്ത് ന​ട​ക്കു​ന്ന​ത്. കോ​ൽ​ക്ക​ത്ത, ഹൗ​റ, നോ​ർ​ത്ത് 24 പ​ർ​ഗാ​ന​സ്, സൗ​ത്ത് 24 പ​ർ​ഗാ​ന​സ്, നാ​ദി​യ, ഹൂ​ഗ്ലി, പൂ​ർ​ബ ബ​ർ​ധ​മാ​ൻ ജി​ല്ല​ക​ളി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​ണി​വ.

2021ൽ ​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് 123 മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച​പ്പോ​ൾ ബി​ജെ​പി​ക്കു കി​ട്ടി​യ​ത് വെ​റും 18 സീ​റ്റ് മാ​ത്ര​മാ​യി​രു​ന്നു. ഒ​രു സീ​റ്റ് ഐ​എ​സ്എ​ഫ് വി​ജ​യി​ച്ചു. ബം​ഗാ​ളി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ 152 മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്നി​രു​ന്നു.

National

ബം​ഗാ​ളി​ൽ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു; പോ​ളിം​ഗ് 18 ശ​ത​മാ​നം ക​ട​ന്നു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ലെ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. രാ​വി​ലെ ഒ​മ്പ​ത് വ​രെ 18.4 ശ​ത​മാ​നം പോ​ളിം​ഗാ​ണ് ന​ട​ന്ന​ത്.

മ​ണി​ക്‌​ത​ല മ​ണ്ഡ​ല​ത്തി​ലാ​ണ് ഇ​തു​വ​രെ ഉ​യ​ർ​ന്ന പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്ത​യി​രി​ക്കു​ന്ന​ത്. 18.41 ശ​ത​മാ​നം പോ​ളിം​ഗാ​ണ് അ​വി​ടെ ന​ട​ന്ന​ത്. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യും ഏ​റ്റു​മു​ട്ടു​ന്ന ഭ​വാ​നി​പു​രി​ൽ 17.08 ശ​ത​മാ​ണ് പോ​ളിം​ഗാ​ണ് ഇ​തു​വ​രെ ന​ട​ന്ന​ത്.

രാ​വി​ലെ ഏ​ഴി​നാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. 142 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്നു വി​ധി​യെ​ഴു​ത്ത് ന​ട​ക്കു​ന്ന​ത്. കോ​ൽ​ക്ക​ത്ത, ഹൗ​റ, നോ​ർ​ത്ത് 24 പ​ർ​ഗാ​ന​സ്, സൗ​ത്ത് 24 പ​ർ​ഗാ​ന​സ്, നാ​ദി​യ, ഹൂ​ഗ്ലി, പൂ​ർ​ബ ബ​ർ​ധ​മാ​ൻ ജി​ല്ല​ക​ളി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​ണി​വ.

2021ൽ ​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് 123 മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച​പ്പോ​ൾ ബി​ജെ​പി​ക്കു കി​ട്ടി​യ​ത് വെ​റും 18 സീ​റ്റ് മാ​ത്ര​മാ​യി​രു​ന്നു. ഒ​രു സീ​റ്റ് ഐ​എ​സ്എ​ഫ് വി​ജ​യി​ച്ചു. ബം​ഗാ​ളി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ 152 മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്നി​രു​ന്നു.

 

Kerala

ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ ത​രം​ഗ​മാ​ണു​ള്ള​ത്; ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്നു​റ​പ്പാ​ണ്: മ​ഹു​വ മൊ​യ്ത്ര

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്ന് മ​ഹു​വ മൊ​യ്ത്ര എം​പി. തൃ​ണ​മൂ​ലി​ന് അ​നു​കൂ​ല​മാ​യ ത​രം​ഗ​മാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്നും മ​ഹു​വ അ​വ​കാ​ശ​പ്പെ​ട്ടു.

ഒ​ന്നാം ഘ​ട്ട​ത്തി​ലെ മി​ക​ച്ച പോ​ളിം​ഗ് മ​മ​ത​യു​ടെ ഭ​ര​ണം തു​ട​രാ​ൻ ജ​ന​ങ്ങ​ൾ അം​ഗീ​കാ​രം ന​ൽ​കി​യ​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും അ​ഭി​ഷേ​ക് അ​വ​കാ​ശ​പ്പെ​ട്ടു. ഇ​ന്നും അ​ത് തു​ട​രും. ന​ദി​യ​യി​ലെ ക​രിം​പു​രി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ഹു​വ.

"തൃ​ണ​മൂ​ൽ മി​ക​ച്ച രീ​തി​യി​ൽ മു​ന്നേ​റി​യി​രി​ക്കു​ക​യാ​ണ്. ഭ​ര​ണം തു​ട​രാ​നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ജ​നം കൂ​ടെ​നി​ന്നു. ര​ണ്ടാം ഘ​ട്ട​ത്തി​ലും അ​ത് ആ​വ​ർ​ത്തി​ക്കും. സം​സ്ഥാ​ന​ത്തെ വ​ൻ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ച്ച മ​മ​ത​യെ ജ​നം കൈ​വി​ടി​ല്ലെ​ന്നു​റ​പ്പാ​ണ്.'-​അ​ഭി​ഷേ​ക് പ​റ​ഞ്ഞു.

"ബി​ജെ​പി​ക്ക് സം​സ്ഥാ​ന​ത്ത് ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​വ​ർ ത​ക​ർ​ന്ന​ടി​യു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് വ​രു​ന്ന​ത്. അ​വ​ർ​ക്ക് നി​ല​വി​ലു​ള്ള സീ​റ്റു​ക​ൾ പോ​ലും ല​ഭി​ക്കി​ല്ല.'-​അ​ഭി​ഷേ​ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

"എ​സ്ഐ​ആ​റി​ലൂ​ടെ സം​സ്ഥാ​ന​ത്തെ നി​ര​വ​ധി വോ​ട്ട​ർ​മാ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ബി​ജെ​പി​യും ചേ​ർ​ന്ന നീ​ക്കി​യ​ത്. പ​ക്ഷെ ബാ​ക്കി​യു​ള്ള​വ​ർ ഇ​തി​നെ​തി​രെ വി​ധി​യെ​ഴു​തും.'- മ​ഹു​വ പ​റ​ഞ്ഞു.

ബം​ഗാ​ളി​ലെ ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ട​പ്പി​ന്‍റെ പോ​ളിം​ഗ് രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഇ​ന്ന് ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്; ജ​ന​വി​ധി തേ​ടു​ക 142 മ​ണ്ഡ​ല​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ഇ​ന്ന്. ഏ​ഴു ജി​ല്ല​ക​ളി​ലാ​യു​ള്ള 142 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ആ​കെ 1,448 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് വൈ​കി​ട്ട് ആ​റു​മ​ണി​ക്ക് അ​വ​സാ​നി​ക്കും. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യും മ​ത്സ​രി​ക്കു​ന്ന ഭ​വാ​നി​പു​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും.

കൊ​ൽ​ക്ക​ത്ത ഉ​ൾ​പ്പെ​ടെ ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ജി​ല്ല​ക​ളി​ൽ ക​ഴി​ഞ്ഞ ത​വ​ണ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നാ​യി​രു​ന്നു ആ​ധി​പ​ത്യം. 142 ൽ 123 ​മ​ണ്ഡ​ല​ങ്ങ​ളി​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നാ​യി​രു​ന്നു ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത്.

അ​തേ​സ​മ‍​യം തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 152 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന ഒ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ 93.19 ശ​ത​മാ​ന​മെ​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

National

ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ തൃ​ണ​മൂ​ലി​നൊ​പ്പ​മാ​ണ്; വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഭ​ര​ണം നി​ല​നി​ർ​ത്തും: അ​ഭി​ഷേ​ക് ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി. ഒ​ന്നാം ഘ​ട്ട​ത്തി​ലെ മി​ക​ച്ച പോ​ളിം​ഗ് മ​മ​ത​യു​ടെ ഭ​ര​ണം തു​ട​രാ​ൻ ജ​ന​ങ്ങ​ൾ അം​ഗീ​കാ​രം ന​ൽ​കി​യ​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും അ​ഭി​ഷേ​ക് അ​വ​കാ​ശ​പ്പെ​ട്ടു.

"തൃ​ണ​മൂ​ൽ മി​ക​ച്ച രീ​തി​യി​ൽ മു​ന്നേ​റി​യി​രി​ക്കു​ക​യാ​ണ്. ഭ​ര​ണം തു​ട​രാ​നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ജ​നം കൂ​ടെ​നി​ന്നു. ര​ണ്ടാം ഘ​ട്ട​ത്തി​ലും അ​ത് ആ​വ​ർ​ത്തി​ക്കും. സം​സ്ഥാ​ന​ത്തെ വ​ൻ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ച്ച മ​മ​ത​യെ ജ​നം കൈ​വി​ടി​ല്ലെ​ന്നു​റ​പ്പാ​ണ്.'-​അ​ഭി​ഷേ​ക് പ​റ​ഞ്ഞു.

"ബി​ജെ​പി​ക്ക് സം​സ്ഥാ​ന​ത്ത് ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​വ​ർ ത​ക​ർ​ന്ന​ടി​യു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് വ​രു​ന്ന​ത്. അ​വ​ർ​ക്ക് നി​ല​വി​ലു​ള്ള സീ​റ്റു​ക​ൾ പോ​ലും ല​ഭി​ക്കി​ല്ല.'-​അ​ഭി​ഷേ​ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

ബം​ഗാ​ളി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. മെ​യ് നാ​ലി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ.

 

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി ത​ന്നെ ഭ​ര​ണ​ത്തി​ലെ​ത്തും; തൃ​ണ​മൂ​ലി​ന്‍റെ ഭ​ര​ണം അ​വ​സാ​നി​ക്കു​മെ​ന്നു​റ​പ്പാ​യി: ഹി​മ​ന്ത ബി​ശ്വ ശ​ർ​മ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഭ​ര​ണം നേ​ടു​മെ​ന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. സം​സ്ഥാ​ന​ത്ത് മെ​യ് നാ​ല് വ​രെ മാ​ത്ര​മെ തൃ​ണ​മൂ​ലി​ന്‍റെ ഭ​ര​ണം അ​വേ​ശേ​ഷി​ക്കു​ക​യു​ള്ളു​വെ​ന്നും ഹി​മ​ന്ത പ​റ​ഞ്ഞു.

"ബം​ഗാ​ളി​ൽ ഭ​ര​ണ​മാ​റ്റം ഉ​റ​പ്പാ​യി ക​ഴി​ഞ്ഞു. അ​തി​ന്‍റെ തെ​ളി​വാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ലെ ഉ​യ​ർ​ന്ന പോ​ളിം​ഗ്. തൃ​ണ​മൂ​ലി​നെ പ​റ​ഞ്ഞ് വി​ടാ​ൻ ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്തു. ര​ണ്ടാം ഘ​ട്ട​ത്തി​ലും ഇ​ത് ആ​വ​ർ​ത്തി​ക്കും.'-
ഹി​മ​ന്ത കൂ​ട്ടി​ച്ചേ​ർ​ത്തു.

"സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ വ​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. വി​ക​സ​ന​ത്തി​നും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ബി​ജെ​പി ത​ന്നെ അ​ധി​കാ​ര​ത്തി​ൽ എ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് അ​വ​ർ​ക്ക​റി​യാം.​അ​തി​നാ​ണ​വ​ർ വോ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.'- ഹി​മ​ന്ത അ​വ​കാ​ശ​പ്പെ​ട്ടു.

ബം​ഗാ​ളി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. മെ​യ് നാ​ലി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

അ​യാ​ൾ 'സി​ങ്കം' ആ​ണെ​ങ്കി​ൽ ഞാ​ൻ 'പു​ഷ്പ'​യാ​ണ്": യു​പി കേ​ഡ​ർ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ടി​എം​സി നേ​താ​വ്; ബം​ഗാ​ളി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സൗ​ത്ത് 24 പ​ർ​ഗാ​ന​യി​ലെ ഫാ​ൽ​റ്റ​യി​ൽ നാ​ട​കീ​യ​മാ​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​യോ​ഗി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ് കേ​ഡ​ർ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ജ​യ് പാ​ൽ ശ​ർ​മ ത​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു എ​ന്നാ​രോ​പി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 'സി​ങ്കം' എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​ജ​യ് പാ​ൽ ശ​ർ​മ. ഇ​തി​നെ​തി​രെ​യാ​ണ് ടി​എം​സി സ്ഥാ​നാ​ർ​ത്ഥി ജ​ഹാം​ഗീ​ർ ഖാ​ൻ സി​നി​മാ സ്റ്റൈ​ലി​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്. "ഇ​ത് ബം​ഗാ​ളാ​ണ്; അ​ദ്ദേ​ഹം സി​ങ്ക​മാ​ണെ​ങ്കി​ൽ ഞാ​ൻ പു​ഷ്പ​യാ​ണ്. ബി​ജെ​പി നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭീ​ഷ​ണി​ക്ക് മു​ൻ​പി​ൽ ഞ​ങ്ങ​ൾ വ​ഴ​ങ്ങി​ല്ല," എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വോ​ട്ട​ർ​മാ​രു​ടെ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​ക​ൾ ജ​ഹാം​ഗീ​ർ ഖാ​ന്‍റെ ആ​ളു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്നു എ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് അ​ജ​യ് പാ​ൽ ശ​ർ​മ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലും ഓ​ഫീ​സി​ലും എ​ത്തി​യ​ത്. ഇ​തോ​ടെ ടി​എം​സി പ്ര​വ​ർ​ത്ത​ക​ർ 'ജ​യ് ബം​ഗ്ലാ' വി​ളി​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​നെ ത​ട​യു​ക​യും പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

 

National

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. ബു​ധ​നാ​ഴ്ച​യാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ അ​വ​സാ​ന​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. 142 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ര​ണ്ടാം​ഘ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പ്.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളാ​യ മ​ണ്ഡ​ല​ങ്ങ​ളാ​ണ് വി​ധി​യെ​ഴു​തു​ന്ന​ത്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​തീ​വ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്കി​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​ലീ​സും കേ​ന്ദ്ര സേ​ന​യും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

National

പശ്ചിമബംഗാളിൽ തൃണമൂലിന്‍റെ ഭീകരവാഴ്ചയെന്ന് രാഹുൽ

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ദേ​​​ബ്‌​​ദീ​​പ് ചാ​​​റ്റ​​​ർ​​​ജി കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ലോ​​​ക്‌​​​സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി. ബം​​​ഗാ​​​ളി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ​​​മ​​​ല്ലെ​​​ന്നും മ​​​റി​​​ച്ച് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റ് ഭീ​​​ക​​​ര​​​വാ​​​ഴ്ച​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു പി​​​ന്നാ​​​ലെ തൃ​​​ണ​​​മൂ​​​ൽ ഗു​​​ണ്ട​​​ക​​​ൾ ദേ​​ബ്‌​​ദീ​​പ് ചാ​​​റ്റ​​​ർ​​​ജി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ന​​​ട​​​പ​​​ടി അ​​​ങ്ങേ​​​യ​​​റ്റം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് രാ​​​ഹു​​​ൽ ഗാ​​​ന്ധി എ​​​ക്‌​​​സി​​​ൽ കു​​​റി​​​ച്ചു. കൊ​​​ല്ല​​​പ്പെ​​​ട്ട ദേ​​​ബ്‌​​ദീ​​​പ് ചാ​​​റ്റ​​​ർ​​​ജി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​ന്‍റെ ദുഃ​​ഖ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​രു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം കു​​​റി​​​ച്ചു.

വോ​​​ട്ടെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം വി​​​രു​​​ദ്ധ ശ​​​ബ്ദ​​​ങ്ങ​​​ളെ ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്യു​​​ക​​​യെ​​​ന്ന​​​ത് തൃ​​​ണ​​​മൂ​​​ലി​​​ന്‍റെ മു​​​ഖ​​​മു​​​ദ്ര​​​യാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കോ​​​ൺ​​​ഗ്ര​​​സ് രാ​​​ഷ്‌​​ട്രീ​​​യം ഒ​​​രി​​​ക്ക​​​ലും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മ​​​ല്ല. ഭ​​​ര​​​ണ​​​ഘ​​​ട​​​ന മൂ​​​ല്യ​​​ങ്ങ​​​ളി​​​ലും അം​​​ഹി​​​സ​​​യി​​​ലു​​​മാ​​​ണ് പാ​​​ർ​​​ട്ടി വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​തെ​​​ന്ന് രാ​​​ഹു​​​ൽ ഗാ​​​ന്ധി കൂ​​​ട്ടി​​​ചേ​​​ർ​​​ത്തു.​ സം​​​ഭ​​​വ​​​ത്തി​​​ലെ കു​​​റ്റ​​​ക്കാ​​​രാ​​​യ മു​​​ഴു​​​വ​​​ൻ പേ​​​രെ​​​യും ഉ​​​ട​​​ൻ അ​​​റ​​​സ്റ്റു​​​ചെ​​​യ്യ​​​ണ​​​മെ​​​ന്നും രാ​​​ഹു​​​ൽ ഗാ​​​ന്ധി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​സ​​​ൻ​​​സോ​​​ളി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ദേ​​​ബ്‌​​ദീ​​​പ് ചാ​​​റ്റ​​​ർ​​​ജി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് പി​​​ന്നാ​​​ലെ​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

അ​​​സ​​​ൻ​​​സോ​​​ൾ നോ​​​ർ​​​ത്ത് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി പ്ര​​​സേ​​​ൻ​​​ജി​​ത്തി​​ന്‍റെ അ​​​ടു​​​ത്ത അ​​​നു​​​യാ​​​യി​​​യാ​​​യി​​​രു​​​ന്നു കൊ​​​ല്ല​​​പ്പെ​​​ട്ട ദേ​​​ബ്‌​​ദീ​​​പ്. തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് ദേ​​​ബ്‌​​ദീ​​​പി​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ പ്ര​​​ദേ​​​ശ് കോ​​​ൺ​​​ഗ്ര​​​സ് ക​​​മ്മി​​​റ്റി നേ​​​ര​​​ത്തേ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

National

പ​ശ്ചി​മ​ബം​ഗാ​ളി​ൽ ബി​ജെ​പി വ​ന്നാ​ൽ അ​തി​ർ​ത്തി​ക​ൾ വേ​ലി കെ​ട്ടി അ​ട​യ്ക്കും; പ്ര​ഖ്യാ​പ​ന​വു​മാ​യി രാ​ജ്‌​നാ​ഥ് സിം​ഗ്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ അ​തി​ർ​ത്തി വ​ഴി​യു​ള്ള അ​ന​ധി​കൃ​ത നു​ഴ​ഞ്ഞു​ക​യ​റ്റം പൂ​ർ​ണ​മാ​യും ത​ട​യു​മെ​ന്ന് കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്. സം​സ്ഥാ​ന​ത്ത് ബി​ജെ​പി ഭ​ര​ണ​ത്തി​ലെ​ത്തി​യാ​ൽ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക​ൾ വേ​ലി കെ​ട്ടി സം​ര​ക്ഷി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബം​ഗാ​ളി​ലെ മു​ർ​ഷി​ദാ​ബാ​ദി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല​യെ​യും നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തെ​യും കു​റി​ച്ച് മ​മ​താ ബാ​ന​ർ​ജി സ​ർ​ക്കാ​രി​നെ അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

നു​ഴ​ഞ്ഞു​ക​യ​റ്റം ബം​ഗാ​ളി​ന്‍റെ ജ​ന​സം​ഖ്യാ​പ​ര​മാ​യ ഘ​ട​ന​യെ മാ​റ്റു​ക​യാ​ണ്. ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ അ​തി​ർ​ത്തി​ക​ൾ വേ​ലി കെ​ട്ടി അ​ട​യ്ക്കും. നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​യാ​ൻ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​ന് വേ​ണ്ടി അ​വ​ർ ഇ​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സ​ന്ദേ​ശ്ഖാ​ലി​യി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളെ പ​രാ​മ​ർ​ശി​ച്ച അ​ദ്ദേ​ഹം, ബം​ഗാ​ളി​ലെ സ്ത്രീ​ക​ളു​ടെ മാ​നം സം​ര​ക്ഷി​ക്കാ​ൻ മ​മ​താ സ​ർ​ക്കാ​രി​ന് ക​ഴി​യു​ന്നി​ല്ലെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി. പ​ശ്ചി​മ​ബം​ഗാ​ളും ബം​ഗ്ലാ​ദേ​ശും ത​മ്മി​ൽ 2,217 കി​ലോ​മീ​റ്റ​ർ അ​തി​ർ​ത്തി​യാ​ണ് പ​ങ്കി​ടു​ന്ന​ത്. ഇ​തി​ൽ വ​ലി​യൊ​രു ഭാ​ഗം ഇ​പ്പോ​ഴും തു​റ​ന്നു​കി​ട​ക്കു​ക​യാ​ണ്.

ഇ​ത് നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​നും ക​ള്ള​ക്ക​ട​ത്തി​നും വ​ഴി​യൊ​രു​ക്കു​ന്നു എ​ന്നാ​ണ് ബി​ജെ​പി​യു​ടെ വാ​ദം. വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​തി​ർ​ത്തി സു​ര​ക്ഷ​യും നു​ഴ​ഞ്ഞു​ക​യ​റ്റ​വും പ്ര​ധാ​ന പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കാ​നാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​രോ​ധ മ​ന്ത്രി​യു​ടെ ഈ ​സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​നം

National

ബം​ഗാ​ളി​ൽ തൃ​ണ​മൂ​ലി​ന്‍റെ ഭ​ര​ണം തു​ട​രും; ബി​ജെ​പി​ക്ക് നി​ല​വി​ലു​ള്ള സീ​റ്റു​ക​ൾ പോ​ലും ല​ഭി​ക്കി​ല്ല: ഹ​രീ​ഷ് റാ​വ​ത്ത്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ഭ​ര​ണം തു​ട​രു​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഹ​രീ​ഷ് റാ​വ​ത്ത്. ഒ​ന്നാം ഘ​ട്ട​ത്തി​ലെ മി​ക​ച്ച പോ​ളിം​ഗ് മ​മ​ത​യു​ടെ ഭ​ര​ണം തു​ട​രാ​ൻ ജ​ന​ങ്ങ​ൾ അം​ഗീ​കാ​രം ന​ൽ​കി​യ​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും ഹ​രീ​ഷ് പ​റ​ഞ്ഞു.

"ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ മി​ക​ച്ച രീ​തി​യി​ൽ മു​ന്നേ​റി​യി​രി​ക്കു​ക​യാ​ണ്. ഭ​ര​ണം തു​ട​രാ​നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ജ​നം അ​വ​രു​ടെ കൂ​ടെ​നി​ന്നു. ര​ണ്ടാം ഘ​ട്ട​ത്തി​ലും അ​ത് ആ​വ​ർ​ത്തി​ക്കും.'-​ഹ​രീ​ഷ് റാ​വ​ത്ത് പ​റ​ഞ്ഞു.

"ബി​ജെ​പി​ക്ക് ബം​ഗാ​ളി​ൽ ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​വ​ർ ത​ക​ർ​ന്ന​ടി​യു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് വ​രു​ന്ന​ത്. അ​വ​ർ​ക്ക് നി​ല​വി​ലു​ള്ള സീ​റ്റു​ക​ൾ പോ​ലും ല​ഭി​ക്കി​ല്ല.'-​ഹ​രീ​ഷ് റാ​വ​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

"ബം​ഗാ​ളി​ൽ ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സ് മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി സീ​റ്റു​ക​ൾ കോ​ൺ​ഗ്ര​സി​ന് ല​ഭി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ തൃ​ണ​മൂ​ലി​നെ പി​ന്തു​ണ​യ്ക്കാ​നും കോ​ൺ​ഗ്ര​സ് ത​യാ​റാ​ണ്. ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യം.'-​ഹ​രീ​ഷ് പ​റ​ഞ്ഞു.

National

ബം​ഗാ​ളി​ലെ തൃ​ണ​മൂ​ലി​ന്‍റെ ഭ​ര​ണം അ​വ​സാ​നി​ക്കു​മെ​ന്നു​റ​പ്പാ​യി; ബി​ജെ​പി ഭ​ര​ണ​ത്തി​ലെ​ത്തും: മ​നോ​ജി തി​വാ​രി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഭ​ര​ണം നേ​ടു​മെ​ന്ന് ബി​ജെ​പി നേ​താ​വ് മ​നോ​ജ് തി​വാ​രി എം​പി. സം​സ്ഥാ​ന് മെ​യ് നാ​ല് വ​രെ മാ​ത്ര​മെ തൃ​ണ​മൂ​ലി​ന്‍റെ ഭ​ര​ണം അ​വേ​ശേ​ഷി​ക്കു​ക​യു​ള്ളു​വെ​ന്നും തി​വാ​രി പ​റ​ഞ്ഞു.

"ബം​ഗാ​ളി​ൽ ഭ​ര​ണ​മാ​റ്റം ഉ​റ​പ്പാ​യി ക​ഴി​ഞ്ഞു. അ​തി​ന്‍റെ തെ​ളി​വാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ലെ ഉ​യ​ർ​ന്ന പോ​ളിം​ഗ്. തൃ​ണ​മൂ​ലി​നെ പ​റ​ഞ്ഞ് വി​ടാ​ൻ ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്തു. ര​ണ്ടാം ഘ​ട്ട​ത്തി​ലും ഇ​ത് ആ​വ​ർ​ത്തി​ക്കും.'- മ​നോ​ജ് തി​വാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

"സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ വ​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. വി​ക​സ​ന​ത്തി​നും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ബി​ജെ​പി ത​ന്നെ അ​ധി​കാ​ര​ത്തി​ൽ എ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് അ​വ​ർ​ക്ക​റി​യാം.​അ​തി​നാ​ണ​വ​ർ വോ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.'-​മ​നോ​ജ് തി​വാ​രി അ​വ​കാ​ശ​പ്പെ​ട്ടു.

ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ബം​ഗാ​ളി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു തി​വാ​രി​യു​ടെ പ്ര​തി​ക​ര​ണം. ബം​ഗാ​ളി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. മെ​യ് നാ​ലി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബം​ഗാ​ളി​ൽ യ​ഥാ​ർ​ഥ പ​രി​വ​ർ​ത്ത​നം സം​ഭ​വി​ക്കാ​ൻ പോ​കു​ന്നു: അ​മി​ത് ഷാ

​കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ യ​ഥാ​ർ​ഥ പ​രി​വ​ർ​ത്ത​നം സം​ഭ​വി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ബി​ജെ​പി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന് പി​ന്നാ​ലെ പ​ശ്ചി​മ ബം​ഗാ​ളി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​നാ​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് ചൂ​ടേ​റു​ക​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, അ​മി​ത് ഷാ ​തു​ട​ങ്ങി‍​യ പ്ര​മു​ഖ നേ​താ​ക്ക​ൾ ര​ണ്ടാം ഘ​ട്ട​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

ഇ​തി​നി​ടെ​യാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ലെ വോ​ട്ടെ​ടു​പ്പ് ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി​രു​ന്ന​താ​യി അ​മി​ത് ഷാ ​അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 152 സീ​റ്റു​ക​ളി​ൽ 110 എ​ണ്ണ​വും ബി​ജെ​പി നേ​ടു​മെ​ന്നാ​ണ് അ​മി​ത് ഷാ​യു​ടെ അ​വ​കാ​ശ​വാ​ദം.

ര​ണ്ടാം ഘ​ട്ട​ത്തി​ലും ഇ​തേ രീ​തി​യി​ലു​ള്ള മി​ക​ച്ച പ്ര​തി​ക​ര​ണം പാ​ർ​ട്ടി​ക്ക് ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബം​ഗാ​ളി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ലു​ട​ൻ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കു​മെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

ബം​ഗാ​ളി​ൽ ബി​ജെ​പി​ക്ക് നി​ല​വി​ലെ സീ​റ്റു​ക​ൾ പോ​ലും ല​ഭി​ക്കി​ല്ല; തൃ​ണ​മൂ​ൽ ഭ​ര​ണം നി​ല​നി​ർ​ത്തും: കു​നാ​ൽ ഘോ​ഷ്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്ന് മു​തി​ർ​ന്ന ടി​എം​സി നേ​താ​വ് കു​നാ​ൽ ഘോ​ഷ്. ഒ​ന്നാം ഘ​ട്ട​ത്തി​ലെ മി​ക​ച്ച പോ​ളിം​ഗ് മ​മ​ത​യു​ടെ ഭ​ര​ണം തു​ട​രാ​ൻ ജ​ന​ങ്ങ​ൾ അം​ഗീ​കാ​രം ന​ൽ​കി​യ​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും കു​നാ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

"തൃ​ണ​മൂ​ൽ മി​ക​ച്ച രീ​തി​യി​ൽ മു​ന്നേ​റി​യി​രി​ക്കു​ക​യാ​ണ്. ഭ​ര​ണം തു​ട​രാ​നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ജ​നം കൂ​ടെ​നി​ന്നു. ര​ണ്ടാം ഘ​ട്ട​ത്തി​ലും അ​ത് ആ​വ​ർ​ത്തി​ക്കും. സം​സ്ഥാ​ന​ത്തെ വ​ൻ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ച്ച മ​മ​ത​യെ ജ​നം കൈ​വി​ടി​ല്ലെ​ന്നു​റ​പ്പാ​ണ്.'-​കു​നാ​ൽ പ​റ​ഞ്ഞു.

"ബി​ജെ​പി​ക്ക് സം​സ്ഥാ​ന​ത്ത് ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​വ​ർ ത​ക​ർ​ന്ന​ടി​യു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് വ​രു​ന്ന​ത്. അ​വ​ർ​ക്ക് നി​ല​വി​ലു​ള്ള സീ​റ്റു​ക​ൾ പോ​ലും ല​ഭി​ക്കി​ല്ല. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ ഒ​രി​ക്ക​ലും ബി​ജെ​പി​യെ സ്വീ​ക​രി​ക്കി​ല്ല.'-​കു​നാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

തൃ​ണ​മൂ​ൽ ത​ക​ർ​ന്ന​ടി​യും; ഉ​യ​ർ​ന്ന പോ​ളിം​ഗ് ഭ​ര​ണ​മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന: സു​വേ​ന്ദു അ​ധി​കാ​രി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്ത​മെ​ന്ന് നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ത​ക​ർ​ന്ന​ടി​യു​മെ​ന്നും സു​വേ​ന്ദു പ​റ​ഞ്ഞു.

"ബം​ഗാ​ളി​ൽ ഭ​ര​ണ​മാ​റ്റം ഉ​റ​പ്പാ​യി ക​ഴി​ഞ്ഞു. അ​തി​ന്‍റെ തെ​ളി​വാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ലെ ഉ​യ​ർ​ന്ന പോ​ളിം​ഗ്. തൃ​ണ​മൂ​ലി​നെ പ​റ​ഞ്ഞ് വി​ടാ​ൻ ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്തു. ര​ണ്ടാം ഘ​ട്ട​ത്തി​ലും ഇ​ത് ആ​വ​ർ​ത്തി​ക്കും.'- സു​വേ​ന്ദു കൂ​ട്ടി​ച്ചേ​ർ​ത്തു.

"ഭ​വാ​നി​പു​രി​ൽ മ​മ​ത പ​രാ​ജ​യ​പ്പെ​ടും. ക​ഴി​ഞ്ഞ ത​വ​ണ ന​ന്ദി​ഗ്രാ​മി​ൽ സം​ഭ​വി​ച്ച​ത് ഇ​ത്ത​വ​ണ അ​വി​ടെ ന​ട​ക്കും. മ​മ​ത ത​ന്നെ പ​രാ​ജ​യ ഭീ​തി​യി​ലാ​ണ്. മ​മ​ത​യു​ടെ ശ​ക്തി​യാ​യ ക​ള്ള​വോ​ട്ടു​ക​ൾ നീ​ക്കം ചെ​യ്ത​തോ​ടെ അ​വ​ർ ഭ​യ​ന്നി​രി​ക്കു​ക​യാ​ണ്.'-​സു​വേ​ന്ദു പ​രി​ഹ​സി​ച്ചു.

"സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ വ​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. വി​ക​സ​ന​ത്തി​നും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ബി​ജെ​പി ത​ന്നെ അ​ധി​കാ​ര​ത്തി​ൽ എ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് അ​വ​ർ​ക്ക​റി​യാം.​അ​തി​നാ​ണ​വ​ർ വോ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.'-​സു​വേ​ന്ദു അ​വ​കാ​ശ​പ്പെ​ട്ടു.

National

കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ബി​ജെ​പി​യെ താ​ഴെ​യി​റ​ക്കും; ല​ക്ഷ്യം ഡ​ൽ​ഹി​യെ​ന്ന് മ​മ​ത ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ത​ന്‍റെ ശ്ര​ദ്ധ ഡ​ൽ​ഹി​യി​ലേ​ക്ക് മാ​റ്റു​മെ​ന്ന് മ​മ​ത ബാ​ന​ർ​ജി. കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ബി​ജെ​പി​യെ താ​ഴെ​യി​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ ഏ​കോ​പി​പ്പി​ച്ച് നി​ർ​ത്തു​മെ​ന്നും മ​മ​ത പ്ര​ഖ്യാ​പി​ച്ചു.

കോ​ൽ​ക്ക​ത്ത​യി​ലെ ചൗ​രം​ഗി​യി​ൽ ന​ട​ത്തി​യ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​മ​ത. ഇ​ത് ഓ​ർ​ത്തു​കൊ​ള്ളൂ, നി​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ളെ തോ​ൽ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. ഞ​ങ്ങ​ൾ അ​നീ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന​വ​രാ​ണ്. ഞ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി ഞ​ങ്ങ​ൾ പോ​രാ​ടും.

ഞാ​ൻ ജ​നി​ച്ച​ത് ബം​ഗാ​ളി​ലാ​ണ്, എ​ന്‍റെ അ​വ​സാ​ന ശ്വാ​സ​വും ഈ ​ബം​ഗാ​ളി​ലാ​യി​രി​ക്കും. ബം​ഗാ​ളി​ൽ വി​ജ​യം ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞാ​ൽ ഞാ​ൻ ഡ​ൽ​ഹി പി​ടി​ച്ചെ​ടു​ക്കും. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും അ​ണി​നി​ര​ത്തി​ക്കൊ​ണ്ട് ഞാ​ൻ അ​ത് ചെ​യ്യും.

ത​നി​ക്ക് അ​ധി​കാ​ര​ക്ക​സേ​ര വേ​ണ്ട. ഡ​ൽ​ഹി​യി​ൽ ബി​ജെ​പി പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക​ണ​മെ​ന്നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ബം​ഗാ​ളി​ൽ അ​വ​രു​ടെ ത​ക​ർ​ച്ച അ​നി​വാ​ര്യ​മാ​ണ്. ഡ​ൽ​ഹി​യി​ൽ നി​ന്നും ബി​ജെ​പി​യെ പു​റ​ത്താ​ക്ക​ണം.

അ​തി​നാ​യി എ​ല്ലാ പാ​ർ​ട്ടി​ക​ളും ഒ​രു​മി​ച്ച് നി​ൽ​ക്ക​ണം. ബി​ജെ​പി​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും പേ​രു​ക​ൾ താ​ൻ കു​റി​ച്ചു​വെ​ച്ചി​ട്ടു​ണ്ടെ​ന്നും മ​മ​ത പ​റ​ഞ്ഞു.

National

ആ ​അ​മ്മ​യു​ടെ മ​ക​ളെ തൃ​ണ​മൂ​ൽ ക​വ​ർ​ന്നെ​ടു​ത്തു"; ആ​ർ​ജി ക​ർ ഇ​ര​യു​ടെ അ​മ്മ​യോ​ടൊ​പ്പം വേ​ദി പ​ങ്കി​ട്ട് പ്ര​ധാ​ന​മ​ന്ത്രി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ദം​ദ​മ്മി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ആ​ർ​ജി ക​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ കൊ​ല്ല​പ്പെ​ട്ട ഡോ​ക്ട​റു​ടെ അ​മ്മ​യെ വേ​ദി​യി​ൽ സാ​ക്ഷി​യാ​ക്കി​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗം. ബം​ഗാ​ളി​ലെ പെ​ൺ​മ​ക്ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ക്കാ​ൻ ബി​ജെ​പി അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ന്‍റെ മ​ക​ളെ ഡോ​ക്ട​റാ​ക്കാ​ൻ ആ ​അ​മ്മ ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ട്ടു. എ​ന്നാ​ൽ തൃ​ണ​മൂ​ലി​ന്‍റെ 'ജം​ഗി​ൾ രാ​ജ്' ആ ​മ​ക​ളെ അ​വ​രി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്തു. നീ​തി​ക്ക് വേ​ണ്ടി​യു​ള്ള സ്ത്രീ​ക​ളു​ടെ ശ​ബ്ദം അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ആ​ർ​ജി ക​ർ ഇ​ര​യു​ടെ അ​മ്മ ര​ത്‌​ന ദേ​ബ്‌​നാ​ഥി​നെ അ​വ​രു​ടെ ജ​ന്മ​നാ​ടാ​യ പാ​നി​ഹാ​ട്ടി​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ​രോ​ടൊ​പ്പ​മാ​ണ് മോ​ദി വേ​ദി പ​ങ്കി​ട്ട​ത്.

സ​ന്ദേ​ശ്ഖാ​ലി​യി​ലെ സ്ത്രീ​പീ​ഡ​ന​ങ്ങ​ളും ഭൂ​മി കൈ​യേ​റ്റ​വും ചൂ​ണ്ടി​ക്കാ​ട്ടി​യ മോ​ദി, സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളെ ടി​എം​സി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി. സ്ത്രീ​ക​ൾ സ്വ​പ്നം കാ​ണു​ന്ന​ത് ടി​എം​സി ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​യ് നാ​ലി​ന് ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രെ ന​ട​ന്ന എ​ല്ലാ അ​തി​ക്ര​മ​ങ്ങ​ളു​ടെ​യും ഫ​യ​ലു​ക​ൾ വീ​ണ്ടും തു​റ​ക്കും. കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രും - ഇ​തൊ​രു 'മോ​ദി ഗ്യാ​ര​ന്‍റി'​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

മ​മ​ത ബാ​ന​ർ​ജി​യു​ടെ പ്ര​ധാ​ന വോ​ട്ട് ബാ​ങ്കാ​യ വ​നി​താ വോ​ട്ട​ർ​മാ​രെ ല​ക്ഷ്യം വെ​ച്ചാ​ണ് ബി​ജെ​പി സ്ത്രീ ​സു​ര​ക്ഷാ വി​ഷ​യം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്. സ​ന്ദേ​ശ്ഖാ​ലി ഇ​ര​യാ​യ രേ​ഖാ പ​ത്ര​യെ ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മ​ത്സ​രി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ ആ​ർ​ജി ക​ർ വി​ഷ​യം ഉ​യ​ർ​ത്തി​ക്കാ​ട്ടി തൃ​ണ​മൂ​ലി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​നാ​ണ് ബി​ജെ​പി നീ​ക്കം.

National

ബം​ഗാ​ളി​ല്‍ ഭ​ര​ണം മാ​റും; ബി​ജെ​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഭ​ര​ണ​ത്തി​ലെ​ത്തും: അ​മി​ത് ഷാ

കോൽക്കത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​സം​സ്ഥാ​ന​ത്തെ ആ​ദ്യ​ഘ​ട്ട പോ​ളിം​ഗ് ശ​ത​മാ​നം വ്യ​ക്ത​മാ​ക്കു​ന്ന​ത് ഭ​ര​ണ മാ​റ്റ​ത്തി​ന്‍റെ ശ​ക്ത​മാ​യ സൂ​ച​ന​യാ​ണെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ഭ​യ​ത്തി​ൽ നി​ന്ന് വി​ശ്വാ​സ​ത്തി​ലേ​ക്കു​ള്ള മാ​റ്റ​മാ​ണ് ക​ണ്ട​ത്. ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ ജ​നം വ​ലി​യ ഉ​ത്സാ​ഹ​മാ​ണ് കാ​ട്ടി​യ​ത്. ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​രും. മ​മ​ത ബാ​ന​ർ​ജി​ക്ക് ഇ​നി നി​ല​നി​ൽ​പി​ല്ല.

ര​ണ്ടാം ഘ​ട്ട​ത്തി​ലും മി​ക​ച്ച പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തും ആ​ദ്യ​ഘ​ട്ട​ത്തി​ൽ 152 ൽ 110 ​സീ​റ്റു​ക​ളി​ല​ധി​കം ബി​ജെ​പി​ക്ക് കി​ട്ടും മ​മ​ത​യു​ടെ നു​ണ​ക​ൾ​ക്ക് ഇ​നി ആ​യു​സി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

സ്ത്രീ​സു​ര​ക്ഷ എ​ന്തെ​ന്ന് ഇ​നി ബം​ഗാ​ൾ തി​രി​ച്ച​റി​യും. മ​ണ്ണി​ന്‍റെ മ​ക​ൻ ബം​ഗാ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യാ​കും ബം​ഗാ​ളി സം​സാ​രി​ക്കു​ന്ന ബം​ഗാ​ളി​ൽ നി​ന്നു​ള്ള​യാ​ളാ​കും മു​ഖ്യ​മ​ന്ത്രി. പ​തി​നാ​യി​രം കോ​ടി​രൂ​പ​യു​ടെ അ​ഴി​മ​തി​യാ​ണ് മ​മ​ത​യു​ടെ കാ​ല​ത്ത് ന​ട​ന്ന​ത്.

അ​ഴി​മ​തി​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ടും നു​ഴ​ഞ്ഞു ക​യ​റ്റ​ക്കാ​രെ ത​ട​യും ഭൂ​മി കൈ​യേ​റ്റം ത​ട​യും ക​ട​ന്നു ചെ​ല്ലാ​ൻ ക​ഴി​യാ​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കി ആ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ് ബം​ഗാ​ളി​ലു​മു​ള്ള​ത് പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ വ​ർ​ധ​ന ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​മെ​ന്ന് വ്യ​ക്ത​മാ​ണെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ ക​ന​ത്ത പോ​ളിം​ഗ്, വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി വ​രെ 90 ശ​ത​മാ​നം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നി​ർ​ണാ​യ​ക​മാ​യ ഒ​ന്നാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ റി​ക്കോ​ർ​ഡ് പോ​ളിം​ഗ്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​യോ​ടെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏ​ക​ദേ​ശം 90 ശ​ത​മാ​നം വോ​ട്ട​ർ​മാ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. വ​ട​ക്ക​ൻ ബം​ഗാ​ളി​ലെ എ​ട്ട് ജി​ല്ല​ക​ളി​ലെ 54 സീ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 152 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന്‍റെ​യും ഭാ​വി നി​ർ​ണ​യി​ക്കു​ന്ന​താ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്. തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യും അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ശ്ര​മി​ക്കു​മ്പോ​ൾ, സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഭ​ര​ണ​ത്തി​ലേ​റാ​നു​ള്ള ക​ഠി​ന ശ്ര​മ​ത്തി​ലാ​ണ് ബി​ജെ​പി.

വ​ട​ക്ക​ൻ ബം​ഗാ​ളി​ന് പു​റ​മേ മു​ർ​ഷി​ദാ​ബാ​ദ്, നാ​ദി​യ, ബി​ർ​ഭും, ഹൂ​ഗ്ലി ജി​ല്ല​ക​ളി​ലെ മ​ണ്ഡ​ല​ങ്ങ​ളും ഒ​ന്നാം ഘ​ട്ട​ത്തി​ൽ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി. വോ​ട്ടെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി 2,450 ക​മ്പ​നി കേ​ന്ദ്ര സേ​ന​യെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ന്യ​സി​ച്ചി​രു​ന്ന​ത്. 8,000-ത്തി​ല​ധി​കം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളെ അ​തീ​വ ജാ​ഗ്ര​ത​യു​ള്ള​വ​യാ​യി തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

1.75 കോ​ടി സ്ത്രീ​ക​ളു​ൾ​പ്പെ​ടെ ആ​കെ 3.60 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​ർ​ഹ​രാ​യി​രു​ന്ന​ത്. വ​ട​ക്ക​ൻ ബം​ഗാ​ളി​ലെ ത​ങ്ങ​ളു​ടെ സ്വാ​ധീ​നം നി​ല​നി​ർ​ത്താ​ൻ ബി​ജെ​പി​ക്ക് ഈ ​ഘ​ട്ടം അ​തി​നി​ർ​ണാ​യ​ക​മാ​ണ്. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ 152 ​സീ​റ്റു​ക​ളി​ൽ 59 എ​ണ്ണം ബി​ജെ​പി നേ​ടി​യി​രു​ന്നു. മ​റു​വ​ശ​ത്ത്, കേ​ന്ദ്ര നേ​താ​ക്ക​ളെ​യും ബി​ജെ​പി​യെ​യും 'പു​റ​ത്തു​നി​ന്നു​ള്ള​വ​ർ' എ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് മ​മ​ത ബാ​ന​ർ​ജി പ്ര​ചാ​ര​ണം ന​യി​ച്ച​ത്. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ത​വ​ണ ബം​ഗാ​ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

National

തമിഴ്നാട്ടിലും പശ്ചിമബംഗാളിലെ ആദ്യഘട്ടത്തിലും വോട്ടെടുപ്പ് ആരംഭിച്ചു

ചെ​​​ന്നൈ/​​​കോ​​​ൽ​​​ക്ക​​​ത്ത: നിയസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ത​​​മി​​​ഴ്നാ​​​ട്ടി​​​ലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ, 234 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ 4023 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് രം​​​ഗ​​​ത്തു​​​ള്ള​​​ത്. ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച​​​യാ​​​ണ് ഡി​​​എം​​​കെ​​​യു​​​ടെ ല​​​ക്ഷ്യം. അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്താ​​​നാ​​​ണ് എ​​​ൻ​​​ഡി​​​എ​​​യ്ക്കു നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന അ​​​ണ്ണാ ഡി​​​എം​​​കെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഇ​​രു മു​​ന്ന​​ണി​​ക​​ൾ​​ക്കു പു​​റ​​മേ ന​​ട​​ൻ വി​​ജ​​യ് നേ​​തൃ​​ത്വം ന​​ല്കു​​ന്ന ടി​​വി​​കെ എ​​ല്ലാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും മ​​ത്സ​​രി​​ക്കു​​ന്നു.

ബം​​ഗാ​​ളി​​ൽ ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ 152 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​ണ് വി​​ധി​​യെ​​ഴു​​ത്ത് ന​​ട​​ക്കു​​ക. വ​​ട​​ക്ക​​ൻ ബം​​ഗാ​​ളി​​ലെ 54 സീ​​റ്റു​​ക​​ൾ ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. ബി​​ജെ​​പി​​ക്കു ശ​​ക്തി​​യു​​ള്ള മ​​ണ്ഡ​​ല​​ങ്ങ​​ളാ​​ണ് ആ​​ദ്യ ഘ​​ട്ടം വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന​​തെ​​ന്നാ​​ണ് സ​​വി​​ശേ​​ഷ​​ത. 2021ൽ ​​ബി​​ജെ​​പി 59ഉം ​​തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് 93ഉം ​​സീ​​റ്റു​​ക​​ളി​​ലാ​​ണ് വി​​ജ​​യി​​ച്ച​​ത്.

ആ​​കെ 3.6 കോ​​ടി വോ​​ട്ട​​ർ​​മാ​​ർ. സു​​ഗ​​മ​​മാ​​യ വോ​​ട്ടെ​​ടു​​പ്പി​​നാ​​യി 2450 ക​​ന്പ​​നി കേ​​ന്ദ്ര സേ​​ന​​യെ​​യാ​​ണ് ബം​​ഗാ​​ളി​​ൽ വി​​ന്യ​​സി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

National

ബം​ഗാ​ളി​ൽ ബി​ജെ​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തും: സാ​മി​ക് ഭ​ട്ടാ​ചാ​ര്യ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ത​ക​ർ​ന്ന​ടി​യു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​മി​ക് ഭ​ട്ടാ​ചാ​ര്യ. ബി​ജെ​പി ആ​ണ് ഇ​ത്ത​വ​ണ ഭ​ര​ണം നേ​ടാ​ൻ പോ​കു​ന്ന​തെ​ന്നും സാ​മി​ക് അ​വ​കാ​ശ​പ്പെ​ട്ടു.

"ബം​ഗാ​ളി​ൽ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ വ​ര​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ ഭ​ര​ണം മാ​റു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. മ​മ​ത​യു​ടെ ഭു​ർ​ഭ​ര​ണം അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്.'-​സാ​മി​ക് പ​റ​ഞ്ഞു.

"മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ​രാ​ജ​യ​ഭീ​തി​യി​ലാ​ണ്. തൃ​ണ​മൂ​ൽ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് അ​വ​ർ​ക്ക​റി​യാം. മ​മ​ത​യു​ടെ ശ​ക്തി​യാ​യി​രു​ന്ന ക​ള്ള​വോ​ട്ടു​ക​ൾ ഇ​ത്ത​വ​ണ ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് ത​ന്നെ വ​ൻ പ​രാ​ജ​യ​മാ​ണ് അ​വ​രും പാ​ർ​ട്ടി​യും നേ​രി​ടാ​ൻ പോ​കു​ന്ന​ത്. അ​തി​ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം സം​സ്ഥാ​ന​ത്ത് ഉ​ണ്ട്. ജ​ന​ങ്ങ​ൾ തൃ​ണ​മൂ​ലി​നെ​തി​രെ വി​ധി​യെ​ഴു​താ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്.'-​ ദി​ലീ​പ് ഘോ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം

കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ​ശ്ചി​മ​ബം​ഗാ​ളി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. സം​സ്ഥാ​ന​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഏ​പ്രി​ൽ 22 , 23 തീ​യ​തി​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 23ന് ​ആ​ണ് ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന 152 മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​വു​ക. രാ​ത്രി 6 മു​ത​ൽ രാ​വി​ലെ 6 വ​രെ​യാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കു​ള്ള​ത്. നി​ല​വി​ൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്.

പോ​ളിം​ഗ് ദി​ന​ത്തി​ൽ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ മാ​ത്ര​മേ പി​ൻ​സീ​റ്റ് യാ​ത്ര അ​നു​വ​ദി​ക്കൂ. ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 29ന് ​ആ​ണ് ന​ട​ക്കു​ക.

 

National

തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. 152 മണ്ഡലങ്ങളിൽ ആണ് വ്യാഴാഴ്ച വോട്ടെടുപ്പ്. ഇത്രയും മണ്ഡലങ്ങളിൽ എസ്ഐആർ നടപടികൾക്ക് ശേഷം 3.22 ലക്ഷം വോട്ടർമാരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തി.

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണവും ഇന്ന് അവസാനിക്കും. തമിഴ്നാട്ടിൽ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിൽ ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്.

23നാണ് ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പും തമിഴ്നാട്ടിലെ വോട്ടെടുപ്പും നടക്കുന്നത്. 29നാണ് ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്.

ആസാമിലും പുതുച്ചേരിയിലും കേരളത്തിലും ഏപ്രിൽ ഒന്‍പതിന് വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു. 

Latest News

Corehub Up